ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് മണിപ്പാല്‍ ഹോസ്പിറ്റല്‍

ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് മണിപ്പാല്‍ ഹോസ്പിറ്റല്‍

Spread the News
ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് മണിപ്പാല്‍ ഹോസ്പിറ്റല്‍

പ്രമുഖ ആശുപത്രി ശൃംഖലയായ മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ഓഹരിവിപണിയിലേക്ക്. പ്രാഥമിക ഓഹരി വില്പനയിലൂടെ 8,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിക്ക് അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള നിക്ഷേപകര്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ തങ്ങളുടെ കൈവശമുള്ള 43.2 മില്യണ്‍ ഓഹരികള്‍ വിറ്റഴിക്കും. ഐപിഒയില്‍ പുതിയ ഓഹരികളുടെ വില്പനയും ഉണ്ടാകും.

ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ഏറ്റവും വലിയ ഐപിഒകളിലൊന്നാകും ഇത്. സിംഗപ്പൂര്‍ ആസ്ഥാനമായ ടെമാസെക് (Temasek Holdings) മണിപ്പാല്‍ ഹോസ്പിറ്റലില്‍ 2023ല്‍ നിക്ഷേപം നടത്തിയിരുന്നു. ഏകദേശം 16,000 കോടി രൂപയുടേതായിരുന്നു ഇടപാട്.

ഓഫര്‍ ഫോര്‍ സെയിലിലൂടെ നിക്ഷേപകരായ ഇംപീരിയസ് ഹെല്‍ത്ത്‌കെയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് 21.62 മില്യണ്‍ ഓഹരികളും മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് 13.58 മില്യണ്‍ ഓഹരികളും ടിപിജി എസ്ജി മാഗസിന്‍ 4.66 മില്യണ്‍ ഓഹരികളും സെവന്റി സെക്കന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് 1.58 മില്യണ്‍ ഓഹരികളും വിറ്റഴിക്കും.

ഈ വര്‍ഷം അവസാനത്തോടെ ഐപിഒ നടന്നേക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഹരി വില്പന വഴി സമാഹരിക്കുന്ന തുകയില്‍ നിന്ന് 5,378 കോടി രൂപ നിലവിലെ കടങ്ങള്‍ വീട്ടുന്നതിനും 574 കോടി രൂപ സഹ്യാദ്രി ഹോസ്പിറ്റല്‍സിന്റെ ഓഹരികള്‍ വാങ്ങുന്നതിലെ ചെലവിലേക്കുമായി ഉപയോഗിക്കും.

മണിപ്പാല്‍ ഗ്രൂപ്പിനെപ്പറ്റി
ഇന്ത്യയിലുടനീളം നിരവധി ഹോസ്പിറ്റലുകള്‍ സ്വന്തമായുള്ള ശൃംഖലയാണ് മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസ്. 2025 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 38 ആശുപത്രികളും 10,761 ബെഡുകളും 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ഗ്രൂപ്പിനുണ്ട്.

2025 സാമ്പത്തികവര്‍ഷം വരുമാനം 33.55 ശതമാനം ഉയര്‍ന്ന് 8,242.25 കോടി രൂപയായി. ലാഭം 13 ശതമാനം വര്‍ധിച്ച് 1,081.67 കോടി രൂപയായി. കമ്പനിക്ക് കര്‍ണാടകയില്‍ 6,040 കിടക്കകളും മഹാരാഷ്ട്രയില്‍ 2,188 കിടക്കകളുമുണ്ട്. കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കിടക്കകളുള്ള ആശുപത്രിയാണ് മണിപ്പാല്‍.

Leave a Reply

Your email address will not be published. Required fields are marked *