ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വെള്ളക്കരത്തിൽ പകുതി ഇളവ്

പാലക്കാട്: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്കും പൂർണ സൗജന്യ സേവനം നൽകുന്ന അനാഥാലയങ്ങൾക്കും വൃദ്ധമന്ദിരങ്ങൾക്കും പുതുക്കിയ വെള്ളക്കരത്തിൽ 50 ശതമാനം ഇളവ്. ഇതുസംബന്ധിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. നേരത്തെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ലിറ്ററിന് ഒരു പൈസ വർധിപ്പിച്ച് ഉത്തരവായിരുന്നു. നിലവിൽ 15 കിലോ ലിറ്റർ വരെ പ്രതിമാസ ഉപഭോഗമുള്ള ബി.പി.എൽ ഉപഭോക്താക്കൾക്ക് കുടിവെള്ളം സൗജന്യമായും ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത അനാഥാലയങ്ങൾക്കും വൃദ്ധമന്ദിരങ്ങൾക്കും ഗാർഹിക നിരക്കിലുമാണ് കുടിവെള്ളംRead More →

‘കേരള സ്റ്റോറി 2’ കോടതി കാണും, ടീസറും ട്രെയിലറും നീക്കംചെയ്യാൻ ഉത്തരവ്

കൊച്ചി: വിവാദമായ ‘കേരള സ്റ്റോറി 2’ സിനിമ കോടതി കാണും. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ടെന്നും സിനിമ കാണാതിരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. ‘കേരള സ്റ്റോറി’ രണ്ടാം ഭാഗം റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേരള സ്റ്റോറി എന്ന പേരാണ് ചിത്രം കാണാനുള്ള കാരണമെന്ന്  ഹൈക്കോടതി വ്യക്തമാക്കി. സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിൽRead More →

കേരളത്തിൽ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾക്ക് അധികസ്റ്റോപ്പുകൾ

തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾക്ക് അധികസ്റ്റോപ്പുകൾ അനുവദിച്ചു. ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് പുതിയ നീക്കം. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് വിവരം അറിയിച്ചത്. തിരുവനന്തപുരത്ത് നിന്നും നിസാമുദ്ദീനിലേക്ക് സർവീസ് നടത്തുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസിന് ചെങ്ങന്നൂരും, നാഗർകോവിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ട,Read More →

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ഗവേഷണവുമായി സഹകരിക്കാന്‍ 40ല്‍ അധികം ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. കെ.കെ. ശൈലജ ടീച്ചര്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. സുധാകരന്‍ എംപി,Read More →

ഇലക്ട്രിക് വാഹനത്തിലേക്ക് ഉടനില്ലെന്ന് ലംബോർഗിനി

ആഡംബരവും അതിനൊത്ത വേഗവും ഒരുമിക്കുന്ന ലംബോർഗിനിയുടെ സൂപ്പർകാറുകൾ കണ്ട് കൊതിക്കാത്ത വാഹനപ്രേമികളില്ല. എന്നാൽ, ലംബോർഗിനിയുടെ ഒരു വൈദ്യുത വാഹന (ഇ.വി.)ത്തിൽ ശബ്ദമില്ലാതെ കുതിക്കണമെങ്കിൽ കാത്തിരിപ്പ് നീളും. 2030 വരെ പ്ലഗ് ഇൻ- ഹൈബ്രിഡ് വാഹനങ്ങൾ മാത്രമായിരിക്കും കമ്പനി പുറത്തിറക്കുക. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാറുകൾ അതുകഴിഞ്ഞ് വേണമെങ്കിൽ ചിന്തിക്കാമെന്നാണ് സി.ഇ.ഒ. സ്റ്റീഫൻ വിൻകെൽമാൻ പറയുന്നത്. പെട്ടെന്ന് ഇ.വി.കളിലയ്ക്ക് മാറുന്നതിനുപകരം തങ്ങളുടെ എൻജിന്റെ കരുത്തറിയിക്കുന്ന ശബ്ദവും ഡ്രൈവിങ് അനുഭവവും നിലനിർത്തിക്കൊണ്ട്, ഘട്ടംഘട്ടമായുള്ളRead More →