പവർ പ്രോജക്ടുകളുമായി അദാനി ഗ്രൂപ്പ്

ദില്ലി: ജാർഖണ്ഡിലെയും ബീഹാറിലെയും പ്രധാന പ്രോജക്ട് സ്ഥലങ്ങൾ സന്ദർശിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ധാതുസമ്പത്ത് കൊണ്ട് സമ്പന്നമാണെങ്കിലും വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന കിഴക്കൻ ഇന്ത്യയിൽ സ്വാധീനം ഉറപ്പിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങൾക്ക് അടിവരയിടുന്നതാണ് ഈ സന്ദർശനം. ജാർഖണ്ഡിലെ ആദിവാസി മേഖലയായ ഗോഡയിൽ 16,000 കോടി രൂപയിലധികം മുതൽമുടക്കിൽ നിർമ്മിച്ച 1,600 മെഗാവാട്ടിന്റെ അൾട്രാ സൂപ്പർക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. ആയിരക്കണക്കിന് ആളുകൾക്ക് നേരിട്ടുംRead More →

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ 590 കോടി രൂപയുടെ തിരിമറി

മുംബൈ: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ ഹരിയാന സർക്കാർ നടത്തിയ നിക്ഷേപത്തിൽ 590 കോടി രൂപയുടെ തിരിമറി കണ്ടെത്തി. സർക്കാരിന് വേണ്ടി ബാങ്കിന്റെ ചണ്ഡീഗഢ് ബ്രാഞ്ചിൽ സൂക്ഷിച്ചിരുന്ന നിക്ഷേപങ്ങളിൽ ആണ് ബാങ്ക് ജീവനക്കാർ തിരിമറി നടത്തിയതെന്നാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ് വിശദമാക്കുന്നത്. സംഭവത്തിൽ നാല് ജീവനക്കാരെ ബാങ്ക് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സ്വകാര്യ ബാങ്കുകളിലുള്ള അക്കൗണ്ടുകൾ റദ്ദാക്കാൻ ഹരിയാന സംസ്ഥാന സർക്കാർ വകുപ്പുകൾക്ക് ഫെബ്രുവരി 18ന് നിർദ്ദേശം നൽകിയിരുന്നു. ഇതിനായിRead More →

വീണ്ടും ചികിത്സാപിഴവോ? തിരുവനന്തപുരത്ത് ശ്വാസംമുട്ടലിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു

ഐഷ ഫാത്തിമ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം. തിരുവനന്തപുരത്ത് ശ്വാസംമുട്ടലിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. ശ്വാസംമുട്ടലിനെ തുടർന്നാണ് ഐഷ ഫാത്തിമ ആശുപത്രിയിൽ എത്തിയത്. തുടർന്ന് കുട്ടിക്ക് കൈയിൽ രണ്ട്Read More →

വരുമാന കണക്കിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി ആമസോൺ

വാഷിങ്ടൺ: വരുമാന കണക്കിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി മാറി ആമസോൺ. വാൾമാർട്ടിനെ മറികടന്നാണ് വ്യാപാരഭീമന്റെ നേട്ടം. ഇ-കോമേഴ്സിൽ തുടങ്ങി ക്ലൗഡ് കമ്പ്യൂട്ടിങ് വരെ പടർന്ന് കിടക്കുന്നതാണ് ആമസോണിന്റെ ബിസിനസ് സാമ്രാജ്യം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി വാൾമാർട്ടായിരുന്നു വരുമാനകണക്കിൽ ഒന്നാമതുണ്ടായിരുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ വാൾമാർട്ടിന് 713.2 ബില്യൺ ഡോളറിന്റെ വരുമാനമാണ് ഉണ്ടായത്. എന്നാൽ, ഇക്കാലയളവിൽ ആമസോൺ 717 ബില്യൺ ഡോളർ വരുമാനം നേടി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബിസിനസ്Read More →

ഒന്നര ലക്ഷത്തിന്റെ നിറവിൽ കെഫോൺ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെഫോണിന് ഒന്നരലക്ഷം ഉപഭോക്താക്കളെന്ന സ്വപ്ന നേട്ടം. ആദിവാസി ഊരുകളിലും ഒറ്റപ്പെട്ട ദ്വീപ് പ്രദേശങ്ങളിലുമുൾപ്പെടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഈ ചരിത്ര നേട്ടത്തിലേക്ക് കെഫോൺ എത്തിയത്. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം മുൻനിർത്തി, എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ദൗത്യം സാക്ഷാത്കരിക്കാനാണ് കെഫോണിന്റെ തുടർച്ചയായ പരിശ്രമം. നിലവിൽ 1,50,256 ഉപഭോക്താക്കളാണ് കെഫോൺ സേവനം ഉപയോഗിക്കുന്നത്. അതിൽ 1,08,336 ഗാർഹിക കണക്ഷനുകൾ (FTTH),Read More →