വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡി

തൃശൂർ: കൊച്ചി – കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് വ്യക്തമാക്കി. പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ടില്ല. പാലക്കാട് സ്ഥലം ഏറ്റെടുക്കുന്നതിന് അധിക സമയം വേണ്ടിവന്നു. സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി അടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. കിൻഫ്രയും കേന്ദ്ര സർക്കാരിന്റെ നാഷണല്‍ ഇൻഡസ്ട്രിയല്‍ കോറിഡോർ ഡെവലപ്പ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻ.ഐ.സി.ഡി.ഐ.ടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപം കൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയല്‍Read More →

ആർസിബിയെ വിൽക്കാനുള്ള നീക്കം തകൃതി

ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയും സ്മൃതി മന്ഥാനയും ഉൾപ്പെടുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഇനി പുതിയ ഉടമകളെത്തും. ആർസിബിയുടെ ഓഹരി വിറ്റൊഴിയാനുള്ള നടപടികളുടെ അടുത്തഘട്ടത്തിലേക്ക് നിലവിലെ ഉടമകളായ ബ്രിട്ടീഷ് മദ്യക്കമ്പനിയുടെ കീഴിലെ ഇന്ത്യാ വിഭാഗമായ യുണൈറ്റഡ് സ്പിരിറ്റ്സ് കടന്നു. കോലി-മന്ഥാന ഫ്രാഞ്ചൈസിറോയൽ ചാലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന് (ആർസിഎസ്പിഎൽ) കീഴിലാണ് ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പുരുഷടീമും വനിതാ പ്രീമിയർ ലീഗിൽRead More →

കൊച്ചിയിൽ സാന്നിധ്യം ശക്തമാക്കി സ്‌പേസ് വൺ

മൂന്ന് പുതിയ സെന്ററുകൾ കൂടി ആരംഭിക്കുന്നു കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്ഡ് ഓഫീസ് സ്പേസ് ദാതാക്കളായ സ്‌പേസ് വൺ (SpazeOne) കൊച്ചിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. 2026-ലെ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് പുതിയ സെന്ററുകൾ കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ കൊച്ചിയിൽ മാത്രം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 1,700 സീറ്റുകൾ അധികമായി ലഭ്യമാകും. നഗരത്തിലെ പ്രധാന ബിസിനസ് ഇടങ്ങളായ എം.ജി. റോഡ്, കാക്കനാട്Read More →

ബിരിയാണി കടകൾ ബില്ലിങ്ങിൽ കൃത്രിമം കാട്ടി വെട്ടിച്ചത് 70,000 കോടി, എഐ പിടിച്ചു

ഹൈദരാബാദ്: നിർമിത ബുദ്ധി, അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എഐ) ഇന്ന് പലമേഖലകളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ കോടികളുടെ നികുതി വെട്ടിപ്പ് എഐ കണ്ടെത്തിയതിന്റെ വാർത്തകളാണ് ഹൈദരാബാദിൽ നിന്ന് പുറത്തുവരുന്നത്. ഹൈദരാബാദിലെ പ്രമുഖ ബിരിയാണി റെസ്റ്റോറന്റ് ശൃംഖലകളിൽ നിന്ന് ഇത്തരത്തിൽ 70,000 കോടിരൂപയുടെ നികുതി വെട്ടിപ്പാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. എഐ, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് രാജ്യത്തെ ഒരു ലക്ഷത്തിലധികംRead More →

കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ച് പി.കെ.ശശി

പാലക്കാട്: കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ച് പി.കെ.ശശി. ശശിയെ പദവിയിൽ നിന്ന് മാറ്റണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശശിയുടെ രാജി. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി ശശി നാളെ മാധ്യമപ്രവർത്തകരെ കാണുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമാണ് ശശിയുടേത് എന്നാണ് സൂചന. പി കെ ശശി കോണ്‍ഗ്രസിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നിരുന്നു. കോൺഗ്രസ് സ്വതന്ത്രസ്ഥാനാർഥിയായി പാലക്കാട്ടിലെ ഏതെങ്കിലും നിയമസഭ  മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും  റിപ്പോർട്ടുകളുണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറയിലെ സി.പി.എംRead More →