വിദേശത്ത് ജനിച്ചവരുടെ വോട്ടുചേർക്കൽ: തടസം മാറി, ഇനി ഓഫ്ലൈനായി അപേക്ഷിക്കാം
വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സാങ്കേതിക തടസം, ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പരിഹരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഇന്ത്യക്ക് പുറത്തുള്ള ജൻമസ്ഥലം രേഖപ്പെടുത്താൻ സൗകര്യമില്ലെന്നതായിരുന്നു അപേക്ഷകരെ വലച്ചത്. ഇതിന് പരിഹാരമായി വിദേശത്ത് ജനിച്ച പ്രവാസികൾക്ക് ഓൺലൈനിന് പകരം ഓഫ്ലൈനായി ഫോം ആറ് എ വഴി അപേക്ഷിക്കാം. അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്ക് പുറത്ത്’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും രേഖപ്പെടുത്താം. ബി.എൽ.ഒ വഴിയോ ഇ.ആർ.ഒ വഴിയോ ആണ്Read More →





