നിഫ്റ്റി 26,000 ന് മുകളില്‍, 369 പോയിന്റ് നേട്ടവുമായി സെന്‍സെക്സ്

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി സൂചികകള്‍ ബുധനാഴ്ച മികച്ച നേട്ടം കൈവരിച്ചു. സെന്‍സെക്സ് 368.97 പോയിന്റ് അഥവാ 0.44 ശതമാനം ഉയര്‍ന്ന് 84997.13 ലെവലിലും നിഫ്റ്റി 117.70 പോയിന്റ് അഥവാ 0.45 ശതമാനം ഉയര്‍ന്ന് 26053.90 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2404 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1576 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 158 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, അദാനി പോര്‍ട്ട്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് റാലിയ്ക്ക്Read More →

പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം

ന്യൂഡല്‍ഹി: സാമ്പത്തിക ബാധ്യതകള്‍ പേറുന്ന പൊതുമേഖല വൈദ്യുത വിതരണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക രക്ഷാപാക്കേജ്. ഒരു ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവയ്ക്കുക. കര്‍ശന വ്യവസ്ഥകളോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. യോഗ്യത നേടുന്നതിന്, ഓരോ സംസ്ഥാന വൈദ്യുത വിതരണ കമ്പനികളും അതിന്റെ മൊത്തം വൈദ്യുതി വിതരണത്തിന്റെ 20 ശതമാനമെങ്കിലും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറണം. കൂടാതെ സംസ്ഥാന സര്‍ക്കാറുകള്‍ കടത്തിന്റെ ഒരു ഭാഗം ഏറ്റെടുക്കേണ്ടി വരും. വൈദ്യുതി വിതരണ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനും വായ്പകളിലേയ്ക്കുള്ളRead More →

ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച സെപ്റ്റംബറില്‍ 4 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി:നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ) പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം, 2025 സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനം 4 ശതമാനം വളര്‍ന്നു. ഓഗസ്റ്റിലെ 4.1 ശതമാനം വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവ്. വാര്‍ഷികാടിസ്ഥാനത്തില്‍ പുരോഗതി ദൃശ്യമാണ്.കഴിഞ്ഞവര്‍ഷം ഇതേമാസത്തിലെ വളര്‍ച്ച 3 ശതമാനം മാത്രമായിരുന്നു. ഉത്പാദന മേഖല വളര്‍ച്ച ഓഗസ്റ്റിലെ 3.8 ശതമാനത്തില്‍ നിന്നും 4.8 ശതമാനമായും വൈദ്യുതി ഉത്പാദനം 3 ശതമാനമായും ഉയര്‍ന്നപ്പോള്‍ ഖനനപ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം പ്രകടമായി. കല്‍ക്കരി, അസംസ്‌കൃത എണ്ണ,Read More →

ടാറ്റ കാപിറ്റല്‍ രണ്ടാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു; അറ്റാദായം 2 ശതമാനം ഉയര്‍ന്ന് 1097 കോടി രൂപ, പലിശ വരുമാനം 23 ശതമാനം വര്‍ധിച്ചു

മുംബൈ: ടാറ്റ ക്യാപിറ്റല്‍ രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1097 കോടി രൂപയാണ് രേഖപ്പെടുത്തിയ സംയോജിത അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 2 ശതമാനം അധികമാണിത്. അറ്റ പലിശ വരുമാനം(എന്‍ഐഐ) 23 ശതമാനം ഉയര്‍ന്ന് 2637 കോടി രൂപ. പുതിയതായി ഏറ്റെടുത്ത മോട്ടോര്‍ ഫിനാന്‍സ് ബിസിനസില്‍ നിന്നുള്ള വരുമാനം എന്‍ഐഐയില്‍ ഉള്‍പ്പെട്ടിട്ടില്ല. മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍ 22 ശതമാനം ഉയര്‍ന്ന് 2.15 ലക്ഷം കോടി രൂപയായപ്പോള്‍ മൊത്തം വരുമാനംRead More →

രഞ്ജി ട്രോഫി : കേരളം ആറ് വിക്കറ്റിന് 247 റൺസെന്ന നിലയിൽ

ചണ്ഡീഗഢ് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ കേരളം പതറുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്. ബാബ അപരാജിത്തും അഹ്മദ് ഇമ്രാനുമാണ് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്. പഞ്ചാബ് 436 റൺസായിരുന്നു ആദ്യ ഇന്നിങ്സിൽ നേടിയത്.  ഒരു വിക്കറ്റിന് 15 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് വത്സൽ ഗോവിന്ദിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 106 പന്തുകളിൽ നിന്ന്Read More →