ജിമെയില്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്; നിഷേധിച്ച് ഗൂഗിള്‍
കാലിഫോര്‍ണിയ: ജിമെയ്ല്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും പാസ് വേഡുകള്‍ ചോര്‍ന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഗൂഗിള്‍ നിഷേധിച്ചു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍പ് മോഷ്ടിച്ച ഡാറ്റകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും ഇന്റര്‍നെറ്റ് ഭീമന്‍ പറയുന്നു. ലോഗിന്‍ ക്രെഡന്‍ഷ്യലുകളുടെ ഒരു വലിയ ആര്‍ക്കൈവ് ഓണ്‍ലൈനില്‍ പ്രത്യേക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് വാര്‍ത്ത പരന്നത്. ഇതോടെ നെറ്റിസണ്‍സ് പരിഭ്രാന്തരായി. ഇത് സംബന്ധിച്ച പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ചോര്‍ന്ന ഡാറ്റയില്‍ 16.4 ദശലക്ഷം ഇ മെയില്‍ അഡ്രസ്സുകളും 183 ദശലക്ഷം യൂണീക്ക് അക്കൗണ്ട്Read More →





