യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ്ജുകള്‍ ബാധകമാക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ സഞ്ചയ് മല്‍ഹോത്ര. ഡിജിറ്റല്‍ പെയ്‌മെന്റ് സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്ക്കരിക്കാനാണിത്. സീറോ-കോസ്റ്റ് യുപിഐ മോഡലിന്റെ സാധ്യതകളെക്കുറിച്ച് ചോദ്യങ്ങളുയരുന്നതിനിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. അതേസമയം സേവനം എല്ലാകാലത്തും സൗജന്യമായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തല്‍ക്കാലം ചാര്‍ജ്ജുകള്‍ ഈടാക്കില്ല. ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാറും ആര്‍ബിഐയും യുപിഐ പെയ്‌മെന്റുകള്‍ സൗജന്യമാക്കിയത്. പെയ്‌മെന്റ്Read More →

