നെസ്ലെ രണ്ടാംപാദ അറ്റാദായത്തില്‍ 24 ശതമാനത്തിന്റെ ഇടിവ്, വില്‍പന ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി
മുംബൈ: പ്രമുഖ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ നെസ്ലെ രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 753.2 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.64 ശതമാനം ഇടിവാണിത്. വരുമാനം അതേസമയം 10.6 ശതമാനം ഉയര്‍ന്ന് 5643.6 കോടി രൂപയായി. ഉത്പാദന ചെലവാണ് അറ്റാദായം കുറച്ചത്. പ്രത്യേകിച്ചും കൊക്കോയുടേയും പാലിന്റേയും വില. ഉത്സവ സീസണ്‍ പ്രമാണിച്ച് പ്രവര്‍ത്തന ചെലവും വര്‍ദ്ധിച്ചു. ആഭ്യന്തര വില്‍പന10.8 ശതമാനം ഉയര്‍ന്ന് 5411 കോടി രൂപയായി. നാലില്‍Read More →





