അംഗീകൃത സംസ്ഥാന പാർട്ടിയായി യോഗ്യത നേടുന്നതിനുള്ള മാനദണ്ഡങ്ങൾ ടിവികെ പാലിച്ചിട്ടില്ല, നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ). മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം പറഞ്ഞത്. അംഗീകൃത സംസ്ഥാന പാർട്ടിയായി യോഗ്യത നേടുന്നതിനുള്ള മാനദണ്ഡങ്ങൾ ടിവികെ പാലിച്ചിട്ടില്ലെന്ന് കമ്മീഷന് വേണ്ടി ഇന്ന് കോടതിയിൽ ഹാജരായ അഭിഭാഷകൻ നിരഞ്ജൻ രാജഗോപാൽ വാദിച്ചു. പോൾ ചെയ്യപ്പെട്ട ആറ് ശതമാനം വോട്ടോ, നിയമസഭയിൽ 2 സീറ്റുകളോ,Read More →

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്, ‘സന്യാസിനിമാരെ മന്ത്രി അപമാനിച്ചു’

തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്. സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു. ക്രൈസ്തവ വിഭാഗത്തെയാണ് മന്ത്രി അവഹേളിച്ചത്. മാപ്പ് പറഞ്ഞില്ലെങ്കിൽ ശിവൻകുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു. അതേസമയം, സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഇടപെട്ട് ജമാ അത്തെ ഇസ്ലാമിയും എസ്Read More →

ദീപാവലിക്ക് കിയ കാരൻസ് ക്ലാവിസിൽ ലക്ഷങ്ങളുടെ കിഴിവ്

2025 ദീപാവലിക്ക് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ കാരൻസ് ക്ലാവിസിൽ വലിയ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മൂന്ന് നിര എംപിവി 1.42 ലക്ഷം വരെ കിഴിവോടെ ലഭ്യമാണ്. നിങ്ങൾ 6 സീറ്റർ അല്ലെങ്കിൽ 7 സീറ്റർ തിരയുകയാണെങ്കിലും, ഈ ദീപാവലിക്ക് കാരൻസ് ക്ലാവിസ് കൂടുതൽ താങ്ങാനാവുന്ന വിലയിൽ എത്തിയിരിക്കുന്നു. ഈ കാറിൽ ലഭ്യമായ കിഴിവുകളുടെ വിശദാംശങ്ങൾ അറിയാം. എട്ട് വേരിയന്‍റുകൾകിയ കാരെൻസ് ക്ലാവിസ് HTE, HTE (O),Read More →

പുതിയ വെന്യു നവംബർ നാലിന്

നവംബര്‍ നാലിന് പുറത്തിറങ്ങാനിരിക്കെ ഹ്യുണ്ടേയ് വെന്യു 2025 മോഡലിന്റെ ചിത്രങ്ങള്‍ പുറത്ത്. ദക്ഷിണകൊറിയയില്‍ നിന്നും പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍ വെന്യുവിന്റെ എക്സ്റ്റീരിയര്‍ ഡിസൈനിന്റെ വ്യക്തമായ സൂചകള്‍ നല്‍കുന്നു. ഹ്യുണ്ടേയ്‌യുടെ തന്നെ ക്രേറ്റ, ട്യൂസോണ്‍, അയോണിക് 9 തുടങ്ങി മോഡലുകളുടെ ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വെന്യുവിന്റെ വരവ്. 2019 മെയ് മാസത്തില്‍ അവതരിപ്പിച്ച വെന്യുവിന്റെ ഫസ്റ്റ് ജനറേഷന്‍ അപ്‌ഡേറ്റാണ് പുറത്തിറങ്ങാനിരിക്കുന്നത്. പുതിയ വെന്യുവിന് മുന്നില്‍ സ്പ്ലിറ്റ് ഹെഡ്‌ലാംപാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ മുകള്‍ഭാഗത്തിന്Read More →

ബിഎസ്എൻഎലിന്റെ ദീപാവലി ബൊണാൻസ

ദീപാവലി പ്രമാണിച്ച് പുതിയ ബിഎസ്എൻഎൽ കണക‍്ഷൻ എടുക്കുന്നവർക്ക് വെറും ഒരു രൂപ ചെലവിൽ ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഇന്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം 100 എസ്എംഎസ്, സൗജന്യം സിം എന്നിവയാണ് ഒരു മാസത്തേക്ക് ലഭിക്കുക. നവംബർ 15 വരെ ഇത്തരത്തിൽ സിം എടുക്കാം. താൽപര്യമുള്ളവർ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററിൽ പോയി ദീപാവലി ബൊണാൻസ പ്ലാൻ ആവശ്യപ്പെടണം. കെവൈസി നടപടിക്രമത്തിനു ശേഷംRead More →