ഇപിഎഫ് കോര്‍പ്പസ്  അഞ്ച് മടങ്ങ് വളര്‍ന്നു

ന്യഡല്‍ഹി: കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) കോര്‍പ്പസ് ഗണ്യമായി വര്‍ദ്ധിച്ചു.2013-14സാമ്പത്തിക വര്‍ഷത്തില്‍ 5.46 ലക്ഷം കോടിയുണ്ടായിരുന്ന കോര്‍പ്പസ്  2023-24 ല്‍ 24.76 ലക്ഷം കോടിയിലെത്തി. ഔപചാരിക തൊഴിലിന്റെ വളര്‍ച്ച, സംഘടിത മേഖലയിലെ വേതന വര്‍ദ്ധനവ്, അംഗങ്ങളുടെ ഇപിഎഫ്ഒ പ്രവേശം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ്  ഈ അഞ്ചിരട്ടി വര്‍ദ്ധനവ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) കൈകാര്യം ചെയ്യുന്ന വിരമിക്കല്‍ സമ്പാദ്യത്തിന്റെ ആകെ തുകയാണ് ഇപിഎഫ് കോര്‍പ്പസ്.  വിരമിക്കലിനുശേഷംRead More →

ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ന്യൂഡല്‍ഹി:  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകളുടെ ആഘാതം സെപ്റ്റംബറിലെ കയറ്റുമതി ഡാറ്റ വെളിപ്പെടുത്തി. 50 ശതമാനം തീരുവ തൊഴില്‍ വൈദഗ്ധ്യമാവശ്യമുള്ള മേഖലകളെ ഉള്‍പ്പടെ പ്രതിസന്ധിയിലാക്കി. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി സെപ്റ്റംബറില്‍ 21 ശതമാനമാണ്  കുറഞ്ഞത്. ഓഗസ്റ്റിലെ 6.87 ബില്യണ്‍ ഡോളറില്‍ നിന്ന് 5.43 ബില്യണ്‍ ഡോളറായി. അതേസമയം മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി പ്രതിമാസം 3.6 ശതമാനം ഉയര്‍ന്ന് 36.38 ബില്യണ്‍ ഡോളറായി.ഓഗസ്റ്റിലിത് 35.10Read More →

ഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യം

ന്യൂഡല്‍ഹി: അന്‍പത് വര്‍ഷത്തിനിടെ ആദ്യമായി ഗാര്‍ഹിക വരുമാന സര്‍വേ നടത്താനൊരുങ്ങുകയാണ് രാജ്യം. ഇന്ത്യന്‍ കുടംബങ്ങളുടെ സമ്പാദ്യം, സ്രോതസ്സ് എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ സര്‍വ്വേ  ശേഖരിക്കും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍എസ്ഒ) ആഭിമുഖ്യത്തില്‍ അടുത്തവര്‍ഷമായിരിക്കും സര്‍വ്വേ. 1970 കള്‍ക്ക് ശേഷം ഒരു സമര്‍പ്പിത സര്‍വേയിലൂടെ സര്‍ക്കാര്‍ നേരിട്ട് ഗാര്‍ഹിക വരുമാനം അളക്കുന്നത് ഇതാദ്യമാണ്. മുന്‍ ദേശീയ സര്‍വേകള്‍ പ്രധാനമായും ഉപഭോഗ രീതികളിലും തൊഴില്‍ നിലയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വരുമാന നിലവാരത്തിലല്ല. ഈRead More →

ഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ന്യൂഡല്‍ഹി: ഫിന്‍ടെക്ക് കമ്പനികള്‍ക്കായി പ്രത്യേക ഇന്‍ഡസ്ട്രിയല്‍ ക്ലാസിഫിക്കേഷന്‍ കോഡ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നു. തിരിച്ചറിയല്‍,ട്രാക്കിംഗ്, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താനാണിത്. നിലവില്‍ മേഖലകളെ സംബന്ധിച്ച ഒരു ഡാറ്റാബേസ് കേന്ദ്രസര്‍ക്കാറിന്റെ പക്കലില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അവരുടെ അംഗീകാരം നേടിയ ഫിന്‍ടെക്ക് സ്ഥാപനങ്ങളെ മാത്രമാണ് നിരീക്ഷണത്തിന് വിധേയമാക്കുന്നത്. തല്‍ഫലമായി നിരവധി ഫിന്‍ടെക്ക് സ്ഥാപനങ്ങള്‍ ട്രാക്ക് ചെയ്യാതെ പോകുന്നു. മാത്രമല്ല, മേഖലയുടെ യഥാര്‍ത്ഥ വലിപ്പവും സാമ്പത്തിക സംഭാവനകളും അളക്കാനാകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍Read More →

പൊന്ന് വിൽക്കുന്നിടത്ത് സചിനെന്തു കാര്യം!, പക്ഷേ, കുതിക്കുന്ന സ്വർണവിലയെക്കുറിച്ച് ഇതിഹാസതാരം പറയുന്നതിൽ കാര്യമുണ്ട്...

മുംബൈ: സ്വർണ വില കുതിച്ചുയരുമ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ പോലെ ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽക്കറും ആശങ്കയിലാണ്. ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷം രൂപയോളം നൽകണമല്ലോയെന്നല്ല സചിന്റെ സങ്കടം. മറിച്ച്, സ്വർണത്തിന്റെ ഇറക്കുമതി കൂടുന്നത് രാജ്യ​ത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുമെന്നാണ്. അതുകൊണ്ട് ‘പഴയ സ്വർണം മാറ്റി പുതിയത് വാങ്ങൂ’ എന്ന് അദ്ദേഹം കുടുംബങ്ങളോട് ആവശ്യപ്പെടുന്നു. സ്വകാര്യ ജ്വല്ലറി കമ്പനി തയാറാക്കിയ പരസ്യ വിഡിയോയിലാണ് അഭ്യർഥനയുമായിRead More →