നിഫ്റ്റി 500 കമ്പനികളില്‍ 60 ശതമാനവും ദീര്‍ഘകാല ശരാശരിയേക്കാള്‍ ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തിലെന്ന് അനലിസ്റ്റുകള്‍
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായി മുന്നേറുമ്പോള്‍ അനലിസ്റ്റുകള്‍ ഉയര്‍ന്ന വാല്വേഷനില്‍ ആശങ്കാകുലരാണ്. നിഫ്റ്റി500 കമ്പനികളിലെ 60 ശതമാനവും അടുത്തവര്‍ഷത്തെ വരുമാന പ്രതീക്ഷകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന വിലയിലാണുള്ളത്. മൊത്തം സൂചിക വരും വര്‍ഷ വരുമാന പ്രതീക്ഷയുടെ 22 മടങ്ങ് വിലമതിക്കുന്നു. ഇത് ദീര്‍ഘകാല ശരാശരിയായ ഏകദേശം 19.6 മടങ്ങിനേക്കാള്‍ കൂടുതലാണ്. ഇതുവരെ യഥാര്‍ത്ഥ്യമാകാത്ത വരുമാന വളര്‍ച്ച കണക്കിലെടുത്താണ് നിക്ഷേപകര്‍ ഓഹരികള്‍ക്ക് കൂടുതല്‍ വില നല്‍കാന്‍ തയ്യാറാകുന്നത്. വിലകൂടിയ ഓഹരികളില്‍ പതഞ്ജലിRead More →





