സെബി നടപടി: എക്സ്ചേഞ്ച്, ബ്രോക്കറേജ് ഓഹരികള്‍ ഇടിഞ്ഞു, നിക്ഷേപകര്‍ക്ക് നഷ്ടം 1.75 ലക്ഷം കോടി

മുംബൈ: സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടപ്പിലാക്കിയ പുതിയ നിയമങ്ങള്‍ ബ്രോക്കറേജ്, എക്സ്ചേഞ്ച് ഓഹരികളെ ബാധിച്ചപ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടം ഏകദേശം 1.75 ലക്ഷം കോടി രൂപ. ഊഹക്കച്ചവടം നിയന്ത്രിക്കുന്നതിനുള്ള സെബി നടപടികളെ തുടര്‍ന്ന് ബോംബെ സ്റ്റോക്ക് എകസ്ചേഞ്ച് ഓഹരി (ബിഎസ്ഇ) 29 ശതമാനവും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) ഓഹരി 22 ശതമാനവും ഇടിവ് നേരിടുകയായിരുന്നു. ഇതോടെ നിക്ഷേപകര്‍ക്ക് യഥാക്രമം 35,000 കോടി രൂപയും 1.4Read More →

ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി ഏതാണ്ട് ചൈനയുടേതിന് തുല്യമായി

മുംബൈ: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഓഗസ്റ്റില്‍ ഏകദേശം 3.41 ബില്യണ്‍ ഡോളറിന്റേതായി. ഇത് ചൈനയുടെ ഇറക്കുമതിയായ 3.65 ബില്യണ്‍ ഡോളറിന് ഏതാണ്ട് തുല്യമാണ്. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ  പേരില്‍ യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. തുടര്‍ന്ന്  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി. എന്നാല്‍ ആരുടെയങ്കിലും സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങില്ലെന്നാണ് ഓഗസ്റ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഫോസില്‍ ഇന്ധനRead More →

അപൂര്‍വ്വ ഭൗമ കാന്തങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്താന്‍ പദ്ധതി

ന്യൂഡല്‍ഹി: അപൂര്‍വ-ഭൗമ കാന്തങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു.  വ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചതാണിത്. ചൈനീസ് ആശ്രയത്വം കുറയ്ക്കാനും ആഗോള വിതരണ ശൃഖലയില്‍ സ്ഥാനമുറപ്പിക്കാനുമുതകുന്നതായിരിക്കും നിര്‍ദ്ദിഷ്ട പദ്ധതി. ഇത് പ്രകാരം കമ്പനികള്‍ക്കുള്ള മൂലധന, പ്രവര്‍ത്തന സാമ്പത്തിക സഹായം സര്‍ക്കാര്‍ ഉറപ്പുവരുത്തും. പ്രധാന ഉപകരണങ്ങള്‍ക്ക് താരിഫ് ഇളവ് നല്‍കുക, അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഉറപ്പാക്കുക, ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം വര്‍ദ്ധിപ്പിക്കുക,  ഓട്ടോ ഇലക്ട്രോണിക്‌സ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍Read More →

എന്‍എച്ച്എഐ പദ്ധതികള്‍ക്കായി 10,000 കോടിയിലധികം മൂല്യമുള്ള ഇന്‍ഷൂറന്‍സ് ജാമ്യ ബോണ്ടുകള്‍ പുറത്തിറക്കി

ന്യഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ധനസഹായത്തിന് പ്രോത്സാഹനമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ 10,000 കോടിയിലധികം മൂല്യമുള്ള ഇന്‍ഷൂറന്‍സ് ജാമ്യ ബോണ്ടുകള്‍  (ഐഎസ്ബി) പുറത്തിറക്കി. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) നല്‍കുന്ന കരാറുകള്‍ക്കായാണ് ഇത്രയും തുകയുടെ ബോണ്ടുകള്‍ പുറപ്പെടുവിച്ചത്. റോഡ്, ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം പന്ത്രണ്ട് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ ഒരുമിച്ച് ഏകദേശം 1600 ഐഎസ്ബികള്‍ ബിഡ് സെക്യൂരിറ്റിയായും 27 ഐഎസ്ബികള്‍ പെര്‍ഫോര്‍മന്‍സ് സെക്യൂരിറ്റിയായും പുറത്തിറക്കി. 2025 ജൂലൈ വരെRead More →

സ്വര്‍ണ്ണ, വെള്ളി ഇടിഎഫുകള്‍ തിളങ്ങുന്നു

മുംബൈ: സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) ഓഗസറ്റില്‍ തിളങ്ങി. സ്വര്‍ണ്ണ ഇടിഎഫുകളിലെ നിക്ഷേപം ഏഴ് മാസത്തെ ഉയര്‍ന്ന നിലയിലെത്തിയപ്പോള്‍ സില്‍വര്‍ ഇടിഎഫുകള്‍ ജൂണിന് ശേഷമുള്ള മികച്ച  ഇന്‍ഫ്‌ളോ കണ്ടു. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി)യാണ് ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. ഗോള്‍ഡ് ഇടിഎഫ് ഓഗസ്റ്റില്‍ ആകര്‍ഷിച്ച നിക്ഷേപം 2190 കോടി രൂപയുടേതാണ്. ജനുവരിയിലെ 3571 കോടി രൂപയാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന നിക്ഷേപം. ആഗോള അനിശ്ചിതത്വംRead More →