മുംബൈ: ഇന്ത്യന്‍ കമ്പനികളുടെ വിദേശ ഇക്വിറ്റി നിക്ഷേപം ജൂലൈയില്‍ 22 ശതമാനം ഇടിഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 1.592 ബില്യണ്‍ ഡോളറാണ് ഇത്. മുന്‍വര്‍ഷത്തെ സമാന മാസത്തില്‍ കമ്പനികള്‍ 2.098 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ആര്‍ബിഐ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതാണ് കാരണം.  ബാങ്ക് വായ്പകളിലെ തിരിച്ചടവ് പൂര്‍ത്തിയാക്കാതെ വിദേശ നിക്ഷേപം സാധ്യമാകില്ലെന്ന് ആര്‍ബിഐ കോര്‍പറേറ്റുകളെ അറിയിക്കുകയായിരുന്നു. സൂക്ഷ്മമായ പരിശോധനയും കര്‍ശനമായ നിയമങ്ങളും പാലിച്ചുമാത്രമേ ഇത്തരംRead More →

മുംബൈ: ലിസ്റ്റ് ചെയ്യാത്ത കമ്പനി ഓഹരികളിലെ ട്രേഡിംഗിനായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുതിയ പ്ലാറ്റ്‌ഫോം തുടങ്ങുന്നു. ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ അറിയിച്ചതാണിത്. അനൗദ്യോഗിക ഗ്രേ മാര്‍ക്കറ്റിംഗ് ട്രേഡിംഗിന് ഇതോടെ അന്ത്യമാകും. കമ്പനികളുടെ പ്രീ ലിസ്റ്റിംഗ് വിവരങ്ങള്‍ പലപ്പോഴും അപര്യാപ്തമാണെന്ന് പറഞ്ഞ പാണ്ഡെ പരീക്ഷണാടിസ്ഥാനത്തിലാരംഭിക്കുന്ന പ്ലാറ്റ്‌ഫോം, ലിസ്റ്റിംഗിന് മുന്‍പുള്ള ട്രേഡിംഗ് അനായാസമാക്കുമെന്ന് അഭിപ്രായപ്പെട്ടു. ഐപിഒ അലോട്ട്‌മെന്റിനും ലിസ്റ്റിംഗിനുമിടയിലുള്ള മൂന്ന് ദിവസങ്ങളിലായിരിക്കും പ്ലാറ്റ്‌ഫോം ട്രേഡിംഗ് അനുവദിക്കുക.Read More →

മുംബൈ: ജലശുദ്ധീകരണ രംഗത്തെ പ്രമുഖരായ വിഎ ടെക് വാബാഗ് ബഹ്‌റൈനില്‍ നിന്നും മലിനജല സംസ്‌ക്കരണ പ്ലാന്റ് ഓര്‍ഡര്‍ നേടി. 118 കോടി രൂപയുടെതാണ് പ്രൊജക്ട്. പ്രതിദിനം 40 ദശലക്ഷം മലിനജല ശുദ്ധീകരണ ശേഷിയായിരിക്കും പ്ലാന്റിനുണ്ടാകുക. ഇതു കൂടാതെ ലോംഗ് സീ ഔട്ട്ഫാളും കമ്പനി നിര്‍മ്മിക്കും. ഓര്‍ഡര്‍ നേടിയതില്‍ അഭിമാനമുണ്ടെന്നും ഇത് വഴി വരുമാനം, പണമൊഴുക്ക് എന്നിവ വര്‍ദ്ധിക്കുമെന്നും കമ്പനിയുടെ മീന ആര്‍എച്ച്ക്യു ജനറല്‍ മാനേജര്‍ ശ്രീനിവാസന്‍ കെ പറഞ്ഞു. പ്ലാന്റ്Read More →

മുംബൈ: ഡിജിറ്റല്‍ കമ്പനികളുടെ ഓഡിറ്റിംഗിനായി പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് ചരണ്‍ ജോത് സിംഗ് നന്ദ പറഞ്ഞു. ഓഡിറ്റ് നിലവാരം മെച്ചപ്പെടുത്തുക, സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യം. ഡിജിറ്റല്‍ കമ്പനികളുടെ ഓഡിറ്റിംഗിന് പരമ്പരാഗത മാനദണ്ഡങ്ങള്‍ പര്യാപ്തമല്ല. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് പോലുള്ള നിയമങ്ങള്‍ പാലിക്കാന്‍ നിലവില്‍ ഓഡിറ്റര്‍മാര്‍ ബാധ്യസ്ഥരാണ്. കൂടാതെ ഇത് സംബന്ധിച്ചുള്ള നിയമ സഹായംRead More →

ന്യൂഡല്‍ഹി: കാര്‍ഷിക, ഗ്രാമീണ തൊഴിലാളികള്‍ നേരിടുന്ന ചില്ലറ പണപ്പെരുപ്പം ജൂലൈയില്‍ 0.77 ശതമാനമായും 1.01 ശതമാനമായും കുറഞ്ഞു. തൊഴില്‍ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണിലിത് യഥാക്രമം 1.42 ശതമാനവും 1.73 ശതമാനവും ആയിരുന്നു. കാര്‍ഷിക തൊഴിലാളികളിലെ അഖിലേന്ത്യ ഉപഭോക്തൃ വില സൂചിക 1.23 പോയിന്റ് വര്‍ദ്ധിച്ച് 135.31 ആയപ്പോള്‍ ഗ്രാമീണ തൊഴിലാളികളിലേത്‌ 1.30 പോയിന്റ് വര്‍ദ്ധിച്ച് 136.66 എത്തി. ഇതില്‍ ഭക്ഷ്യ സൂചിക പണപ്പെരുപ്പം യഥാക്രമം 1.94Read More →