താരിഫ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ആര്‍ബിഐ യോഗം വിളിച്ചു
ന്യൂഡല്‍ഹി: യുഎസ് താരിഫുകള്‍ ഇന്ത്യന്‍ കയറ്റുമതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യവസായ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു. അടുത്ത പണനയ അവലോകനത്തിന് മുന്നോടിയായി യോഗം നടക്കും. പലിശ അടയ്ക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തെ ഇടവേള, പണയരഹിത വായ്പ, ബാങ്ക് ക്രെഡിറ്റ് പരിധികളില്‍ വര്‍ദ്ധനവ്, പലിശ സബ്സിഡികള്‍ തുടരല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെറുകിട ബിസിനസുകള്‍ (എംഎസ്എംഇ) രംഗത്തെത്തിയ സാഹചര്യത്തിലാണിത്.കയറ്റുമതിക്കാരെ സഹായിക്കാന്‍ തയ്യാറാണെന്ന് ആര്‍ബിഐRead More →





