പ്രതിഷേധം കനത്തു; മിനിമം ബാലൻസ് 50,000 രൂപയാക്കിയ തീരുമാനം പിൻവലിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്

കൊച്ചി: സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ശരാശരി മിനിമം ബാലൻസ് തുക കുത്തനെ വർധിപ്പിച്ച നടപടി തിരുത്തി ഐ.സി.ഐ.സി.ഐ ബാങ്ക്. മെട്രോ നഗരങ്ങളിൽ ഈ മാസം ഒന്നു മുതൽ തുടങ്ങുന്ന അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തിയത് 15,000 രൂപയാക്കി. അർധ നഗരങ്ങളിൽ 25,000 രൂപയാക്കിയത് 7500 ആയും ഗ്രാമങ്ങളിൽ 10,000 എന്നത് 2500 രൂപയായും കുറച്ചു. മിനിമം ബാലൻസ് വൻതോതിൽ ഉയർത്തിയ ബാങ്കിന്‍റെ നടപടി ഉപഭോക്താക്കളുടെ കടുത്ത വിമർശനത്തിന്Read More →

മുംബൈ: യുഎസ് ഡോളറിനെതിരെ രൂപ 20 പൈസ നേട്ടത്തില്‍ 87.43 നിരക്കില്‍ ക്ലോസ് ചെയ്തു. ഡോളര്‍ ദുര്‍ബലമായതും ആഭ്യന്തര ഇക്വിറ്റി വിപണിയുടെ മികച്ച പ്രകടനവുമാണ് ഇന്ത്യന്‍ കറന്‍സിയെ തുണച്ചത്. ക്രൂഡ് ഓയില്‍ വില കുറയുന്നതും പണപ്പെരുപ്പം വരുതിയിലായതും അനുകൂല സാഹചര്യമൊരുക്കി. അതേസമയം യുഎസ് താരിഫും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്റര്‍ബാങ്ക് എക്‌സ്‌ചേഞ്ചില്‍ 87.63 നിരക്കില്‍ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 87.72 ലേയ്ക്ക് വീണെങ്കിലും പിന്നീട്Read More →

മുംബൈ: തുടര്‍ച്ചയായ രണ്ട് മാസത്തെ ഇടിവിന് ശേഷം, സജീവ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ജൂലൈയില്‍ ഉയര്‍ന്ന കാഷ് ബഫര്‍ നിലനിര്‍ത്തി.വിപണിയിലെ ചാഞ്ചാട്ടത്തിനിടയില്‍ ഫണ്ട് മാനേജര്‍മാര്‍ ജാഗ്രത പുലര്‍ത്തിയതാണ് കാരണം. എസിഇ ഇക്വിറ്റീസ് റിപ്പോര്‍ട്ട് പ്രകാരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലെ മൊത്തം കാഷ് ഹോള്‍ഡിംഗ് ജൂലൈയില്‍ 1.58 ലക്ഷം കോടി രൂപയാണ്. ജൂണിനെ അപേക്ഷിച്ച് 3.77 ശതമാനം വര്‍ദ്ധനവ്. ഓഹരികളുടെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയമാണ് പണം കൈവശം വയ്ക്കാന്‍ ഫണ്ട് മാനേജര്‍മാരെRead More →

കൊച്ചി: കേരളം ആസ്ഥാനമായ സ്വര്‍ണ്ണ വായ്പ സ്ഥാപനം മുത്തൂറ്റ് ഫിനാന്‍സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2046 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 90 ശതമാനം കൂടുതലാണിത്. 1079 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ അറ്റാദായം. വരുമാനം 54 ശതമാനം ഉയര്‍ന്ന് 5703 കോടി രൂപയായപ്പോള്‍ സ്റ്റാന്റലോണ്‍ വായ്പ ആസ്തി 42 ശതമാനമുയര്‍ന്ന് 1.2 ലക്ഷം കോടി രൂപയുടേതായി. സ്വര്‍ണ്ണവില ഉയര്‍ന്നതാണ് കമ്പനിയെ തുണച്ചത്. ഇത് കൊളാറ്ററല്‍ മൂല്യംRead More →

ന്യൂഡല്‍ഹി: ഫണ്ട് വകമാറ്റിയതിനും വ്യാജരേഖ ചമച്ചതിനും ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പ് ലിമിറ്റഡിന്റെ മുന്‍ സിഎംഡി കപില്‍ വാധവാന്‍, മുന്‍ ഡയറക്ടര്‍ ധീരജ് വാധവാന്‍, മറ്റ് നാല് പേര്‍ എന്നിവരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളില്‍ നിന്ന് അഞ്ച് വര്‍ഷം വരെ വിലക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തീരുമാനിച്ചു. 120 കോടി രൂപ പിഴയടക്കാനും ഇവര്‍ ബാധ്യസ്ഥരാണ്. ഏതെങ്കിലും ലിസ്റ്റഡ് കമ്പനിയുടെ പ്രധാന സ്ഥാനങ്ങള്‍ അഞ്ച് വര്‍ഷത്തേയ്ക്ക്Read More →