കാലിഫോര്‍ണിയ: ബഹിരാകാശം കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിന്‍റെRead More →

തിരുവനന്തപുരം: മില്‍മ പാല്‍ വില വർധന തത്കാലത്തേക്ക് ഇല്ല. ചൊവ്വാഴ്ച നടന്ന മില്‍മ ബോർഡ് ഓഫ് ഡയറക്ടേഴ് മീറ്റിങ്ങിലായിരുന്നു തീരുമാനം. പാല്‍ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊണ്ടു. സംസ്ഥാനത്ത് പാല്‍വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായമറിയിക്കാൻ മില്‍മയുടെ മലബാർ, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകളോട് സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു. യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍പാല്‍ വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഇതിനായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു.Read More →

മുംബൈ: ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. മുംബൈയിൽ ആദ്യ ഷോറൂം ആരംഭിച്ചുകൊണ്ടാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള ചുവടുവെയ്പ്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുർള കോംപ്ലക്‌സിൽ 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോറൂമാണ് ടെസ്‌ല തുറന്നിരിക്കുന്നത്. ടെസ്‌ല എക്‌സ്പീരിയൻസ് സെന്റർ എന്നും അറിയപ്പെടുന്ന ഈ ഫ്ലാഗ്ഷിപ്പ് ഷോറൂമിന് പിന്നാലെ ദില്ലി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കൂടി കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കുമെന്നാണ് റിപ്പോർട്ട്.Read More →

മുംബൈ: നാല് ദിവസത്തെ നഷ്ടങ്ങള്‍ മറികടന്ന് 114 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി, ജൂലൈ 15 ന് തിരിച്ചുവരവ് നടത്തി. സെഷനുകളിലുടനീളം വാങ്ങല്‍ പ്രകടമായിരുന്നു.അതേസമയം സൂചിക അതിന്റെ ഹ്രസ്വകാല മൂവിംഗ് ആവറേജുകള്‍ക്ക് മുകളില്‍ നിലനില്‍ക്കുന്നതുവരെ, ഏകീകരണവും റേഞ്ച്ബൗണ്ട് ട്രേഡിംഗും തുടരും. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, 25,250-25,300 മേഖല (20ദിവസത്തെയും 10-ദിവസത്തെയും ഇഎംഎയ്ക്ക് അനുസൃതമായി) നിലനിര്‍ത്തുകയാണെങ്കില്‍, സൂചിക 25,400-25,500 ലെവലിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. മറുവശത്ത്, 25,000 ആയിരിക്കും നിര്‍ണ്ണായക സപ്പോര്‍ട്ട്. പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട്Read More →

മുംബൈ: താരതമ്യേന മികച്ച ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരി തിങ്കളാഴ്ച 18 ശതമാനം ഉയര്‍ന്നു. എന്നാല്‍ കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് ഓഹരിയില്‍ തങ്ങളുടെ ‘വില്‍പന’ റേറ്റിംഗ് നിലനിര്‍ത്തിയിരിക്കുന്നു. ഇലക്ട്രിക് സ്‌ക്കൂട്ടര്‍ വിപണിയിലെ അസ്ഥിരതയാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ നെഗറ്റീവ് റേറ്റിംഗിന് പുറകില്‍. ജൂണ്‍ പാദത്തില്‍ കമ്പനി 428 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ നഷ്ടം 347 കോടി രൂപ മാത്രമായിരുന്നു. വരുമാനം 50Read More →