സ്വർണപ്പണയത്തിലും എഐ വിപ്ലവം; എടിഎമ്മിൽ സ്വർണം ഇട്ടാൽ, 10 മിനിറ്റിൽ പണം റെഡി
അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ സ്വർണപ്പണയ വായ്പകളെ ആശ്രയിക്കുന്നവരാണ് പലരും. ഗോൾഡ് ലോൺ ഇനി ഉപഭോക്താക്കൾക്ക് എടിഎം വഴി അതിവേഗം നേടാം. പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ് കൃത്രിമബുദ്ധി (എഐ) അധിഷ്ഠിതമായ ഗോൾഡ് ലോൺ എടിഎം അവതരിപ്പിച്ചത്. തെലങ്കാനയിലെ വാറങ്കലിൽ ആദ്യ എടിഎമ്മിന്റെ ഉദ്ഘാടനം ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ എം.വി. റാവു നിർവഹിച്ചു. സ്വർണപ്പണയ വായ്പാവിതരണ നടപടിക്രമങ്ങളിൽ വൻ മാറ്റത്തിന് വഴിവയ്ക്കുന്നതാണ് സെൻട്രൽ ബാങ്കിന്റെ പുത്തൻ സംരംഭം.Read More →





