പുതിയ AI സ്റ്റാർട്ടപ്പുമായി മുൻ ഓപ്പൺ AI സിഇഒ മിറ മുറാട്ടി

തിങ്കിങ് മെഷീന്‍സ് ലാബ് എന്ന പേരില്‍ പുതിയ എഐ സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ട് മുന്‍ ഓപ്പണ്‍ എഐ മേധാവി മിറ മുറാട്ടി. ഓപ്പണ്‍ എഐ, മെറ്റ, മിസ്ട്രല്‍ ഉള്‍പ്പടെ എതിരാളികളായ സ്ഥാപനങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരും ഗവേഷകരും അടങ്ങുന്ന സംഘത്തെയാണ് തിങ്കിങ് മെഷീന്‍സ് ലാബിനായി മിറ മുറാട്ടി ഒരുക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും മനസിലാക്കാവുന്നതും, കസ്റ്റമൈസ് ചെയ്യാനാവുന്നതും പൊതുവായ കഴിവുകളുമുള്ള എഐ സംവിധാനങ്ങളൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫെബ്രുവരി 18 ന് കമ്പനി പങ്കുവെച്ച ബ്ലോഗ്‌ പോസ്റ്റില്‍ പറഞ്ഞിരുന്നു.Read More →

ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയിൽ വലിയ സ്വാധീനം ചെലുത്തില്ലെന്ന് വിലയിരുത്തൽ

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക തീരുവ ഇന്ത്യയിൽ വലിയ സ്വാധീനം ചെലുത്തില്ലെന്ന് വിലയിരുത്തൽ. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ കുറച്ച് സ്വാധീനം മാത്രമേ തീരുവ മൂലമുണ്ടാവുവെന്നാണ് എസ്&പി ഗ്ലോബൽ റേറ്റിങ് അറിയിക്കുന്നത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ആഭ്യന്തര മേഖലയെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും കയറ്റുമതിക്ക് ഇതിൽ വലിയ പങ്കില്ലെന്നും എസ്&പി വ്യക്തമാക്കി. ഇന്ത്യൻ ജി.ഡി.പി 6.7 ശതമാനം മുതൽ 6.8 ശതമാനം നിരക്കിൽ വളരുമെന്നും എസ്&പി ഗ്ലോബലിന്റെ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം,Read More →

ഇന്ത്യയിലെ തൊഴിലാളികൾക്ക് ശമ്പളം 9.2 ശതമാനം വർധിക്കും; നേട്ടമുണ്ടാവുക ഈ കമ്പനികളിലെ ജീവനക്കാർക്ക്

ന്യൂഡൽഹി: ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പളം 9.2 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. നിർമാണ മേഖലയിലും കോർപ്പറേറ്റ് സെക്ടറിലുമാവും വലിയ രീതിയിൽ ശമ്പള വർധനയുണ്ടാവുകയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നത്.2024ലുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ ശമ്പള വർധനവിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2024ൽ 9.3 ശതമാനം ശമ്പള വർധനവ് ഇന്ത്യയിലെ തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. 2022ന് ആഗോളതലത്തിൽ തന്നെ ജീവനക്കാരുടെ ശമ്പള വർധനവിന്റെ തോത് കുറഞ്ഞിരുന്നു. ഇത് ഈ വർഷത്തെRead More →

വിശാല്‍ പേഴ്‌സണല്‍ കെയറിനെ ഏറ്റെടുത്ത് ബജാജ് കണ്‍സ്യൂമര്‍ കെയര്‍; ഏറ്റെടുക്കല്‍ 120 കോടിയുടേത്

മുംബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ ചര്‍മ്മ,കേശ സംരക്ഷണ ഉത്പന്ന നിര്‍മ്മാതാക്കളായ വിശാല്‍ പേഴ്‌സണല്‍ കെയറിനെ ഏറ്റെടുത്ത് രാജ്യത്തെ പ്രമുഖ വ്യക്തിഗത പരിചരണ ബ്രാന്‍ഡ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍. 120 കോടിയുടേതാണ് ഏറ്റെടുക്കലെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുക, ആദ്യഘട്ടമായി 49 ശതമാനം ഓഹരിയും പിന്നീട് ശേഷിക്കുന്ന 51 ശതമാനം ഓഹരിയും ബജാജ് ഏറ്റെടുക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ചര്‍മ്മ,കേശ സംരക്ഷണ ഉത്പന്ന നിര്‍മ്മാതാക്കളായ വിശാല്‍, ബഞ്ചാറസ് എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍Read More →

ആഗോള ബ്രാന്‍ഡുകളില്‍ റിലയന്‍സിന് രണ്ടാം സ്ഥാനം

ആഗോള ബ്രാന്‍ഡുകളുടെ ഇന്‍ഡക്‌സില്‍ പ്രമുഖരായ ആപ്പിളിനെയും നൈക്കിയെയും കടത്തിവെട്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടാം സ്ഥാനത്ത്. മാറുന്ന വിപണി സാഹചര്യങ്ങളിലും മുന്നേറ്റം തുടരുന്ന ബ്രാന്‍ഡുകളെ കണ്ടെത്തുന്ന ഫ്യൂച്ചര്‍ബ്രാന്‍ഡ്‌ ഇന്‍ഡക്‌സ് 2024 റിപ്പോര്‍ട്ടിലാണ് റിലയന്‍സിന് നേട്ടം. മുന്‍ വര്‍ഷം 13-ാം സ്ഥാനത്തായിരുന്ന റിലയന്‍സ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ആഗോള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനം കൊറിയന്‍ ബ്രാന്റായ സാംസംഗിനാണ്. പ്രമുഖരായ വാട്ട് ഡിസ്‌നി, നെറ്റ്ഫ്‌ളിക്‌സ്, മൈക്രോ സോഫ്റ്റ്, ഇന്‍ഡല്‍, ടൊയോട്ട എന്നിവരാണ് റിലയന്‍സിന്Read More →