രാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍

2047 ഓടെ ഇന്ത്യയെ 30-35 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ (ഐകെജിഎസ്) സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര വ്യാപാര കരാറിനായി (എഫ്ടിഎ) ബഹ്റൈനുമായി ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്താക്കി. രാജ്യത്ത് വളര്‍ച്ചയ്ക്കും വികസനത്തിനും സാമ്പത്തിക അവസരങ്ങള്‍ക്കും സമാനതകളില്ലാത്ത അവസരങ്ങളാണുള്ളത്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നിലവിലെRead More →

നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളം

കൊച്ചി: ആഗോള നിക്ഷേപ ഉച്ചകോടിക്കു മുൻപേ ഇക്കൊല്ലത്തെ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളം. കേന്ദ്ര വ്യവസായ പ്രോത്സാഹന, വാണിജ്യ വകുപ്പിന്റെ (ഡിപിഐഐടി) വെബ് സൈറ്റിൽ പരിഷ്കരണ നടപടികൾ സംബന്ധിച്ച രേഖകളെല്ലാം അപ്‌ലോഡ് ചെയ്തു. ഇക്കൊല്ലവും ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ‘ടോപ്പ് അച്ചീവർ’ അംഗീകാരം നേടാനുള്ള പ്രധാന നീക്കമാണിത്. ഇനി ഈ വർഷത്തെ സംരംഭകരുടെ വിവരങ്ങൾ കൂടി നൽകണം. ഡൽഹിയിൽ നിന്ന് നൂറോളം സംരംഭകരെ വിളിച്ച് അവരുടെRead More →

ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ ഫോര്‍ച്യൂണ്‍ പട്ടികയില്‍ ടിസിഎസ്

ആഗോള തലത്തില്‍ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടികയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇടം പിടിച്ചു. ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആഗോള മുന്‍നിരക്കാരായ ടിസിഎസ് 2025 ലെ ഫോര്‍ച്യൂണ്‍ പട്ടികയിലാണ് സ്ഥാനം നേടിയത്. ഉപഭോക്തൃ കേന്ദ്രീകൃത നവീകരണത്തിലൂടെ ദീര്‍ഘകാല മൂല്യം നല്‍കാനും ജീവനക്കാര്‍ക്ക് മുന്‍ഗണന കൊടുക്കുന്ന സംസ്‌ക്കാരം വളര്‍ത്താനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അടുത്ത തലമുറ കഴിവുകള്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ടിസിഎസിന്റെ കഴിവിന് അടിവരയിടുന്നതാണ്Read More →

ടാറ്റ മോട്ടോഴ്‌സുയുമായി സഹകരിക്കാൻ ടെ‌സ്‌ല

ഇന്ത്യയിലേക്ക് ടെസ്‌ല വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ വേഗത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായിട്ടാവും ടെസ്‌ല പ്രവര്‍ത്തിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സുമായി ടെസ്‌ല സഹകരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോണ്‍ മസ്‌കുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടന്നതിനു പിന്നാലെയാണ് ടെസ്‌ലക്ക് ഇന്ത്യയിലേക്കുള്ള വരവിന്റെ വേഗത കൂടിയത്. ടെസ്‍ലയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ ത്രീയുടെ അമേരിക്കൻ വില 38,990Read More →

‘യു – സ്ഫിയർ’ പദ്ധതിയുമായി ഊരാളുങ്കൽ സൊസൈറ്റി സ്വകാര്യ മേഖലയിലേക്ക്

കൊച്ചി: ശതാബ്ദി വേളയിൽ അത്യാധുനിക, പരിസ്ഥിതി സൗഹൃദ, പ്രീ ഫാബ് ടെക്നോളജി അധിഷ്ഠിത കെട്ടിട നിർമാണ സംരംഭമായ ‘യു – സ്ഫിയർ’ പ്രഖ്യാപനവുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യുഎൽസിസി) സ്വകാര്യ മേഖലയിലേക്കും. സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നിർമാണ കരാറുകളും അനുബന്ധ ജോലികളും മാത്രം ഏറ്റെടുത്തു നടത്തിയിരുന്ന യുഎൽസിസി വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണു സ്വകാര്യ വാണിജ്യ കെട്ടിട നിർമാണ രംഗത്തേക്കു കടക്കുന്നത്. കഞ്ചിക്കോട് കിൻഫ്ര പാർക്കിലെ പ്ലാന്റിലാണു പ്രീ ഫാബ്Read More →