ഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടി

കൊച്ചി: കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ട് കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് ഇൻവെസ്റ്റ് കേരള പദ്ധതി സംസ്ഥാനത്തിൻ്റെ വ്യാവസായിക മുന്നേറ്റത്തിന് കരുത്താകുന്നതായി മാറുന്നു. രണ്ടാം ദിവസത്തിലേക്ക് കടന്ന സമ്മിറ്റിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്നാണ് പ്രഖ്യാപനം. വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട് ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുവരെ വന്നRead More →

ചൈനയുമായി വ്യാപാര കരാറാകാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്

കടുത്ത തീരുവ ഏര്‍പ്പെടുത്തുമെന്നുള്ള ഭീഷണികള്‍ ഉയര്‍ത്തി ആഗോള വ്യാപാരരംഗത്ത് ആശങ്കകള്‍ സൃഷ്ടിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് ആശ്വാസമാകുന്ന പ്രസ്താവനയുമായി രംഗത്ത്. ചൈനയുമായി ഒരു വ്യാപാര കരാര്‍ സാധ്യമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ചൈനയുമായി ഒരു മികച്ച വ്യാപാര കരാര്‍ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയത് മുതല്‍ ചൈനയെയും അയല്‍ രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവരെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ തോതിലുള്ള തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതൊരുRead More →

സേവനങ്ങൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ

ജനപ്രിയ പേയ്മെന്റ് സംവിധാനമാണ് ഇന്ന് ഗൂഗിൾ പേ. മൊബൈൽ റീചാർജ് മുതൽ ബിൽ പേയ്‌മെന്റുകൾ വരെയുള്ള എല്ലാ കാര്യങ്ങൾക്കും ഗൂഗിൾ പേ ഉപയോഗിക്കുന്നു. എന്നാൽ ചില സേവനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കൺവീനിയൻസ് ഫീസ് നൽകണം എന്നുള്ള കാര്യം പലർക്കും അറിയില്ല. മുൻപ് സൗജന്യമായി നൽകിയിരുന്ന പല സേവനങ്ങൾക്കും ഗൂഗിൾ പേ ഇപ്പോൾ ഉപയോക്താക്കളിൽ നിന്നും ഫീസ് ഈടാക്കിയിട്ടുണ്ട് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തിനൊക്കെയാണ് ഫീസ് നൽകേണ്ടത്? ക്രെഡിറ്റ്Read More →

കേരളം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങൾ നാളെയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി

കൊച്ചി: സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി. ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഐടി സേവന മേഖലയിലും ഭക്ഷ്യ സംസ്കരണ രംഗത്തും നിക്ഷേപം നടത്തുമെന്ന് പറഞ്ഞു. വികസന കാര്യത്തിൽ സംസ്ഥാനത്ത് മുന്നണികൾ ഏകാഭിപ്രായമായത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എത്ര തുക നിക്ഷേപിക്കുമെന്നോ, എന്താണ് പദ്ധതികളെന്നോRead More →

വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ് അറിയിച്ചു. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനം. കെട്ടിട നിര്‍മ്മാണ ചട്ടത്തിലുള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും കാലോചിതമായ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സര്‍ക്കാര്‍ നല്‍കിയത് വ്യവസായ-വാണിജ്യ മേഖലയുമായിRead More →