ഇന്ത്യൻ നിരത്തിൽ കുതിക്കാൻ സീലിയൻ 7
ചൈനീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി സീലിയൻ 7 ഇന്ത്യയിൽ പുറത്തിറക്കി. ബിവൈഡി ഇന്ത്യയിൽ പുറത്തിറക്കുന്ന അഞ്ചാമത്തെ മോഡലാണ് സീലിയോണ്‍ 7. ഈ വർഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഇത് പ്രദർശിപ്പിച്ചിരുന്നു. പ്രീമിയം, പെർഫോമൻസ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ ഇലക്‌ട്രിക് എസ്‌യുവി ലഭ്യമാകുന്നത്. പ്രീമിയത്തിന് 48.90 ലക്ഷവും പെർഫോമൻസിന് 54.90 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. 70,000 രൂപയ്ക്ക് വാഹനത്തിന്‍റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.Read More →





