
ന്യൂഡൽഹി: ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പളം 9.2 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. നിർമാണ മേഖലയിലും കോർപ്പറേറ്റ് സെക്ടറിലുമാവും വലിയ രീതിയിൽ ശമ്പള വർധനയുണ്ടാവുകയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നത്.2024ലുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ ശമ്പള വർധനവിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2024ൽ 9.3 ശതമാനം ശമ്പള വർധനവ് ഇന്ത്യയിലെ തൊഴിലാളികൾക്ക് ലഭിച്ചിരുന്നു.
2022ന് ആഗോളതലത്തിൽ തന്നെ ജീവനക്കാരുടെ ശമ്പള വർധനവിന്റെ തോത് കുറഞ്ഞിരുന്നു. ഇത് ഈ വർഷത്തെ ശമ്പളവർധനയിലും പ്രതിഫലിച്ചിട്ടുണ്ട്. എൻജിനീയറിങ്, ഡിസൈൻ, ഓട്ടോമൊബൈൽ എന്നീ മേഖലകളിലാവും ഉയർന്ന ശമ്പള വർധനവുണ്ടാവുക. നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി, റീടെയിൽ തുടങ്ങിയ മേഖലകളിലും ശമ്പള വർധനയുണ്ടാവും.
45 വ്യവസായങ്ങളിലായി 1400ഓളം കമ്പനികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആഗോളതലത്തിലെ സംഘർഷങ്ങൾ, സാമ്പത്തിക വളർച്ച, യു.എസിന്റെ വ്യാപാരനയങ്ങൾ, മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ, ജനറേറ്റീവ് എ.ഐ തുടങ്ങിയവ ശമ്പള വർധനവിനെ സ്വാധീനിക്കുമെന്നാണ് റിപ്പോർട്ടുകൾ.�









