ട്രംപ് അലുമിനിയം തീരുവ കൂട്ടിയത് തിരിച്ചടിയായത് യുഎസിലെ ബിയര്‍ കമ്പനികള്‍ക്ക്

സ്റ്റീലിനൊപ്പം അലുമിനിയം ഇറക്കുമതിക്ക് കൂടി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 25% തീരുവ ഏര്‍പ്പെടുത്തിയതോടെ നെഞ്ചിടിക്കുന്നത് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളുടേതാണ്. അലുമിനിയം കൊണ്ടു നിര്‍മ്മിക്കുന്ന ക്യാനുകളാണ് ബിയര്‍ വില്‍പ്പനയ്ക്കായി നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നത്. അലുമിനിയത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടുന്നതോടെ അലുമിനിയത്തിന്‍റെ വില വര്‍ദ്ധിക്കും. ഇത് അമേരിക്കയിലെ മൊത്തം ബിയര്‍ നിര്‍മ്മാതാക്കള്‍ക്കും തിരിച്ചടിയാകും. ഇതാദ്യമായല്ല അലുമിനിയം തീരുവ ഉണ്ടാക്കുന്ന പൊല്ലാപ്പ് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളെ വലക്കുന്നത്. 2018ല്‍ അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന ഡൊണാള്‍ഡ്Read More →

ജിയോ ഹോട്ട്‌സ്റ്റാര്‍ നിലവില്‍വന്നു

പ്രീമിയം പ്ലാറ്റ്ഫോമുകളായ ജിയോസിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്ഫോം ജിയോ ഹോട്ട്സ്റ്റാർ നിലവില്‍വന്നു. രണ്ട് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെയും എല്ലാ ഉള്ളടക്കങ്ങളും ഇനിമുതല്‍ ജിയോ ഹോട്ട്സ്റ്റാറിലും ലഭ്യമാകും. സിനിമകള്‍, ഷോകള്‍ എന്നിവയ്ക്കു പുറമേ അന്താരാഷ്ട്ര സ്റ്റുഡിയോകളില്‍നിന്നും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍നിന്നുമുള്ള ഉള്ളടക്കങ്ങളും പുതിയ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. വയാകോം 18ന്റെയും സ്റ്റാർ ഇന്ത്യ ലയനം വിജയകരമായി പൂർത്തിയായതിനു പിന്നാലെയാണ് പുതിയ പ്ലാറ്റ്ഫോം പ്രായോഗികതലത്തിലെത്തിയത്. ജിയോ ഹോട്ട്സ്റ്റാറില്‍ ഏകദേശം മൂന്നുലക്ഷം മണിക്കൂർ ഉള്ളടക്കവുംRead More →

സ്വർണവിലയിൽ വൻ കുറവ്; വരും ദിവസങ്ങളിലും ട്രംപിന്റെ നയങ്ങൾ വിലയെ സ്വാധീനിക്കും

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ കുറവ്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 100 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 7890 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വില 800 രൂപ കുറഞ്ഞ് 63,120 രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുറഞ്ഞിട്ടുണ്ട്. ഒരു ശതമാനത്തിന്റെ ഇടിവാണ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. എന്നാൽ, തുടർച്ചയായ ഏഴാമത്തെ ആഴ്ചയും സ്വർണവില ഉയർച്ചയിലാണ്. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 1.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.Read More →

പെരുന്നാൾ അവധിയില്ല; ബാങ്കുകൾ മാർച്ച് 31ന് പ്രവർത്തിക്കും

ന്യൂഡൽഹി: ഈ വർഷം ഈദുൽ ഫിത്വറിന് ബാങ്ക് അവധിയില്ല. ഈ വർഷം മാർച്ച് 31ന് രാജ്യത്ത് പൊതു അവധിയാണെങ്കിലും എല്ലാ പ്രധാന ബാങ്കുകളും തുറന്ന് പ്രവർത്തിക്കും. മാർച്ച് 31ന് 2024-2025 സാമ്പത്തിക വർഷത്തിന്‍റെ അവസാനമായതിനാലാണിത്. ഇതുസംബന്ധിച്ച നിർദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുറപ്പെടുവിച്ചു. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ശാഖകൾ പ്രസ്തുത തീയതിയിൽ പ്രവർത്തനക്ഷമമാക്കാൻ എല്ലാ പ്രമുഖ ബാങ്കുകളോടും സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 11 ന്Read More →

വ്യോമപ്രതിരോധ സംവിധാനം ‘കുശ’ സ്വന്തമായി വികസിപ്പിക്കാൻ ഇന്ത്യ

വ്യോമപ്രതിരോധ സംവിധാനം സ്വന്തമായി വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. നിലവില്‍ ഇന്ത്യയുടെ പക്കല്‍ ആകാശ് വ്യോമപ്രതിരോധ സംവിധാനവും റഷ്യൻ നിർമിത എസ്-400 പ്രതിരോധ സംവിധാനവുമാണ് ഉള്ളത്. ഇതിന് പുറമെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇന്ത്യൻ ബാലിസ്റ്റിക് മിസൈല്‍ ഡിഫൻസ് സിസ്റ്റവും തദ്ദേശീയമായി വികസിപ്പിച്ചിരുന്നു. നിലവിലുള്ള ഈ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് അനുബന്ധമായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള പുതിയ വ്യോമപ്രതിരോധ സംവിധാനമാണ് ഡി.ആർ.ഡി.ഒ. വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. പുകള്‍പെറ്റ ഇസ്രയേലിന്റെ അയണ്‍ഡോം, റഷ്യൻRead More →