17 വർഷത്തിനുശേഷം ആദ്യമായി ബിഎസ്എൻഎൽ വീണ്ടും ലാഭത്തിൽ

പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) 17 വർഷത്തിനുശേഷം ആദ്യമായി ലാഭമധുരം. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാപാദമായ ഒക്ടോബർ-ഡിസംബറിൽ 262 കോടി രൂപയുടെ ലാഭമാണ് നേടിയതെന്ന് കമ്പനി വ്യക്തമാക്കി. 2007നുശേഷം ആദ്യമായാണ് ബിഎസ്എൻഎൽ ലാഭം നേടുന്നത്. 2023-24ലെ ഡിസംബർ പാദത്തിൽ കമ്പനി കുറിച്ചത് 1,569.22 കോടി രൂപയുടെ നഷ്ടമായിരുന്നു. 1,800 കോടിയിൽപരം രൂപയുടെ നഷ്ടം നികത്തിക്കൊണ്ടാണ് കഴിഞ്ഞപാദത്തിൽ ബിഎസ്എൻഎൽ ലാഭത്തിലേറിയത്. കമ്പനിയുടെ മൊബിലിറ്റി സേവനRead More →

പാമോയിൽ ഇറക്കുമതി കുറഞ്ഞു; സോയ, സൂര്യകാന്തി എണ്ണ വരവ് കൂടി

വിദേശ പാമോയിൽ ഇറക്കുമതി കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ എണ്ണക്കുരുക്കൾ ഏറ്റവും ശക്തമായ തലത്തിലേക്ക് ചുവടുവെച്ചു. ഇന്ത്യയിൽ പാമോയിൽ ഇറക്കുമതി 14 വർഷത്തെ ഏറ്റവും കുറഞ്ഞ അളവിലാണ്‌. ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവയിൽ വരുത്തിയ വർധനയാണ്‌ വ്യവസായികളെ ഇതിൽനിന്ന് പിന്തിരിപ്പിച്ചത്‌. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സസ്യയെണ്ണ ഇറക്കുമതി നടത്തുന്നത്‌ ഇന്ത്യയാണ്‌. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച്‌ പാമോയിൽ ഇറക്കുമതിയിൽ 45 ശതമാനം കുറഞ്ഞു. അതേസമയം സോയാ, സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതി ഉയരുകയും ചെയ്‌തു.Read More →

ഇ.വികൾ ഇഷ്ടമാണോ.......

ഡ്രൈവിങ്​ സീറ്റിൽ കയറി താക്കോൽ തിരിക്കുമ്പോഴുണ്ടാകുന്ന ഇരമ്പലും നേരിയ കുലുക്കവും, വണ്ടി നിർത്തി പുറത്തിറങ്ങുമ്പോൾ അനുഭവപ്പെടുന്ന ഇന്ധനത്തിന്‍റെയും ഓയിലിന്‍റെയും ചെറിയ മണം. ഇതൊന്നുമില്ലെങ്കിൽ വണ്ടികളൊന്നും വണ്ടികളാവില്ലെന്ന് കരുതുന്നവർ തുടർന്നു വായിക്കേണ്ട. കാരണം യാത്രക്കുള്ള യ​ന്ത്രം എന്ന നിലയിൽനിന്ന്​ ബുദ്ധിയുള്ള കൃത്രിമ ജീവി എന്നതിലേക്ക്​ വാഹനങ്ങൾ എത്തുന്നതിന്‍റെ തുടക്കത്തെക്കുറിച്ചാണ്​ പറയാൻ പോകുന്നത്​. തീയും ചക്രവും പിന്നെ എച്ച്​.ടി.എം.എല്ലും മനുഷ്യജീവിതത്തെ മാറ്റിമറിച്ചശേഷം കുറേകാല​മായി പറയത്തക്ക വിശേഷമൊന്നുമില്ലാതെയാണ്​ ലോകം പൊയ്​ക്കൊണ്ടിരിക്കുന്നത്​. ഇപ്പോൾ ഇലക്​ട്രിക്​ വാഹനരംഗത്തുണ്ടാകുന്നRead More →

പ്രവാസികളുടെ ആദായ നികുതി: വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍

പ്രവാസികളുടെ ആദായനികുതി സംബന്ധിച്ച വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍. ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ റസിഡന്‍റ് ആയി കണക്കാക്കും. ഇവര്‍ ഇന്ത്യയില്‍ നികുതി അടയ്ക്കേണ്ടിവരും. നികുതി ഒഴിവാക്കാന്‍ എന്‍ആര്‍ഐ പദവി ദുരുപയോഗം ചെയ്യുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്‍റെ നീക്കം. പ്രധാനമായും, ഇന്ത്യയ്ക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമേ നികുതിക്ക് വിധേയമാകൂ, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളRead More →

ലോകത്ത് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങൾ, കൂടിയ രാജ്യങ്ങൾ

2024 ലെ കറപ്ഷൻ പെർസെപ്ഷൻ ഇൻഡെക്സ് റിപ്പോർട്ട് (സിപിഐ) പുറത്ത്. 180 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഡെൻമാർക്ക് അഴിമതി കുറഞ്ഞ രാജ്യമായി തുടരുന്നു. ഫിൻലൻഡും സിംഗപ്പൂരും പട്ടികയിൽ തൊട്ടുപിന്നിലുണ്ട്. വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ച് വിദഗ്ധരുടെ സംഘമായ ട്രാൻസ്പരൻസി ഇന്റർനാഷണലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. പട്ടികയിൽ 96-ാം സ്ഥാനത്താണ് ഇന്ത്യ. 2023-ൽ 39-ാം സ്ഥാനത്തായിരുന്നു. എന്നാൽ, ഇത്തവണ 38 സ്ഥാനങ്ങൾ താഴേക്ക് പോയി. പാകിസ്ഥാൻ (135), ശ്രീലങ്ക (121), ബംഗ്ലാദേശ് (149), ചൈനRead More →