ഇന്ത്യയിൽ ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ടുകൾ അവതരിപ്പിച്ച് മെറ്റ
ന്യൂഡൽഹി: ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ടുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റഗ്രാമിൻ്റെ ഈ പുതിയ സേവനം കൂടുതൽ സുരക്ഷാ നടപടികൾ വാഗ്ദാനം ചെയ്യുന്നു. 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ ലഭ്യമാകും. കൗമാരപ്രായക്കാർക്ക് ഓൺലൈനിൽ സുരക്ഷിത അനുഭവം സൃഷ്ടിക്കുന്നതിനുള്ള സ്വകാര്യത പരിരക്ഷകളും ഒപ്പം രക്ഷിതാക്കളുടെ മേൽനോട്ടവും വാഗ്ദാനം ചെയ്യുന്നതാണ് ഈ സേവനം. അതേസമയം കൗമാരക്കാർക്കായുള്ള ഈ ഇൻസ്റ്റഗ്രാം ഫീച്ചർ ഇൻ്റർനെറ്റിലെ അവരുടെ ഡിജിറ്റൽ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതായി മെറ്റ പറയുന്നു.Read More →





