18 കാരറ്റ് സ്വർണവും കുതിക്കുന്നു, വില 50,000 കടന്നു; 14 കാരറ്റിനും ആവശ്യക്കാർ ഏറുന്നു

കൊച്ചി: 22 കാരറ്റ് സ്വർണം 60,000 കടന്ന് പുതിയ ഉയരങ്ങളിൽ എത്തിയതിനു പിന്നാലെ 18 കാരറ്റിനും കുതിക്കുന്നു. ഗ്രാമിന് ഇന്ന് 6,275 രൂപയും പവന് 50,200 രൂപയുമാണ് 18 കാരറ്റിന്റെ വില. കഴിഞ്ഞവർഷം ഇതേദിവസം (2024 ജനുവരി 29) 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമായിരുന്നു. ഒരുവർഷം ​കൊണ്ട് 11,960 രൂപയാണ് വർധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി വിലയിടിഞ്ഞിരുന്ന 22 കാരറ്റ് സ്വർണത്തിന് ഇന്ന്Read More →

എയർടെൽ, ജിയോ വോയ്സ് കോൾ നിരക്ക് വീണ്ടും കുറച്ചു

കൊല്ലം: ട്രായ് നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും വോയ്സ് പ്ലാനുകളുടെ നിരക്കുകൾ വീണ്ടും കുറച്ചു. ജിയോ നേരത്തേയുള്ള 1958 രൂപയുടെ പ്ലാൻ 1748 രൂപയായി കുറച്ചു. പുതിയ പ്ലാൻ പ്രകാരം 336 ദിവസം (നേരത്തേ 365 ദിവസം) അൺലിമിറ്റഡ് വോയ്സ് കോളുകളും 3600 എസ്എംഎസും ലഭിക്കും. 458 രൂപയുടെ റീച്ചാർജ് പ്ലാൻ 448 രൂപയായും കുറച്ചു. ഇതിൽ 84 ദിവസം അൺലിമിറ്റഡ് വോയ്സ് കോളുകളും 1,000 എസ്എംഎസുംRead More →

പ്രധാനമന്ത്രി മോദി അടുത്തമാസം യുഎസ് സന്ദര്‍ശിക്കുമെന്ന് ട്രംപ്

അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുമായുള്ള ആദ്യ ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന. അടുത്തമാസം അദ്ദേഹം എപ്പോഴെങ്കിലും യുഎസ് സന്ദര്‍ശിക്കുമെന്നും തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും ട്രംപിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇരു നേതാക്കളും തമ്മില്‍ നേരത്തെയുള്ള കൂടിക്കാഴ്ചക്കായി ഇന്ത്യന്‍ പക്ഷം പ്രവര്‍ത്തിക്കുന്നുവെന്ന നയതന്ത്ര വൃത്തങ്ങളിലെ അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.Read More →

പഴയ നികുതി വ്യവസ്ഥ ഇല്ലാതാക്കിയേക്കുമോ?; ബജറ്റില്‍ കണ്ണുനട്ട് നികുതിദായകര്‍

വരുന്ന ഫെബ്രുവരി ഒന്നാം തീയതി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ആദായനികുതിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഏറ്റവുമൊടുവിലായി പഴയ നികുതി വ്യവസ്ഥ ഇല്ലാതാക്കിയേക്കുമെന്നുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. 2020ലെ ബജറ്റില്‍ ആണ്, മോദി സര്‍ക്കാര്‍ പുതിയ നികുതി വ്യവസ്ഥ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. നികുതിദായകര്‍ക്ക് ലളിതമായ നികുതി സ്ലാബുകള്‍ക്ക് കീഴിലുള്ള കുറഞ്ഞ നികുതി നിരക്കുകളില്‍ നിന്ന് പ്രയോജനം നേടാനുള്ള അവസരം വാഗ്ദാനം ചെയ്താണ് പുതിയ നികുതി വ്യവസ്ഥ പ്രഖ്യാപിച്ചത്. രണ്ട് സമാന്തരRead More →

സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് സൂപ്പര്‍ പലിശയുമായി ഐഡിബിഐ ബാങ്ക്

മുതിര്‍ന്ന പൗരന്‍മാരുടെ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന പ്രത്യേക നിക്ഷേപ പദ്ധതിയുമായി ഐഡിബിഐ ബാങ്ക്. ചിരഞ്ജീവി സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം എന്ന പേരിലാണ് പദ്ധതി. 8.05 ശതമാനം വരെ പലിശ ഇത് പ്രകാരം നിക്ഷേപകര്‍ക്ക് ലഭിക്കും. 80 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കാണ് ഈ നിക്ഷേപ പദ്ധതിയില്‍ ചേരാന്‍ കഴിയുക. 555 ദിവസത്തെ കാലാവധിയിലുള്ള നിക്ഷേപ പദ്ധതികള്‍ക്കാണ് പ്രതിവര്‍ഷം 8.05 ശതമാനം പലിശ ലഭിക്കുക.Read More →