‘ഇനി കയറ്റുമതി കസറും’; കേരള കയറ്റുമതി പ്രോത്സാഹന നയത്തിന്​ മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: ആഗോള കയറ്റുമതി രംഗത്ത്​ കേരളത്തെ പ്രമുഖ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള കേരള കയറ്റുമതി പ്രോത്സാഹന നയത്തിന്​ മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക്‌ അവസരങ്ങള്‍ മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടാനും ആഗോളതലത്തില്‍ സാന്നിധ്യം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ്​ നയം. സംസ്ഥാനത്തിന്റെ സ്വാഭാവിക പ്രത്യേകതകൾ, പ്രകൃതിവിഭവങ്ങള്‍, വിദഗ്​ധ തൊഴിലാളികള്‍, സാംസ്കാരിക പൈതൃകം, ഭൂമിശാസ്ത്രസ്ഥാനം എന്നിങ്ങനെയുള്ള സവിശേഷ ശക്തികളെ തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്നും നയം വിഭാവനം ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കാനുംRead More →

ലഭിച്ചു കൊണ്ടിരിക്കുന്ന ഉയർന്ന പി.എഫ് പെൻഷൻ വെട്ടിക്കുറക്കരുത് -ഹൈകോടതി

കൊ​ച്ചി: ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഉ​യ​ർ​ന്ന പി.​എ​ഫ് പെ​ൻ​ഷ​ൻ വെ​ട്ടി​ക്കു​റ​ക്ക​രു​തെ​ന്ന്​ ഹൈ​കോ​ട​തി. ട്രാ​വ​ൻ​കൂ​ർ ‌ടൈ​റ്റാ​നി​യ​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച 40 പേ​ർ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് മു​ര​ളി പു​രു​ഷോ​ത്ത​മ​ൻ ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള നീ​ക്കം ര​ണ്ടു​മാ​സ​ത്തേ​ക്ക് ത​ട​ഞ്ഞു. ഹ​ര​ജി മാ​ർ​ച്ച് 27ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. പ്രോ ​റാ​റ്റ പ്ര​കാ​രം പെ​ൻ​ഷ​ൻ കു​റ​യാ​ൻ ഇ​ട​യാ​ക്കു​ന്ന നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ​യാ​ണ് ഹ​ര​ജി​ക്കാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 6500-15000 രൂ​പ പ​രി​ധി​യി​ൽ പി.​എ​ഫ് വി​ഹി​തം അ​ട​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് പ്രോ ​റാ​റ്റRead More →

മുഖംമിനുക്കി പുതിയ ആക്ടിവ വരുന്നു; ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ ടിഎഫ്ടി ഡിസ്‌പ്ലെ

കൊച്ചി: കാലത്തിനൊത്ത മാറ്റങ്ങളുമായി ആക്ടിവ സ്‌കൂട്ടറിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു. പുതുമയുടെയും സൗകര്യത്തിന്റെയും വിശ്വാസ്യതയുടെയും തികഞ്ഞ സംയോജനവുമായാണ് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട സ്‌കൂട്ടറിന്റെ 2025 ലെ പുതിയ പതിപ്പും വിപണിയിൽ എത്തിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ ടിഎഫ്ടി ഡിസ്‌പ്ലെ ആണ് ഏറ്റവും പ്രധാനം. ആക്ടിവയ്‌ക്ക് വിപണിയിൽ വെല്ലുവിളി ഉയർത്തുന്ന എതിരാളികളുടെ പ്രധാന സവിശേഷതയായിരുന്നു ഇത്. ‘ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, യാത്രയ്‌ക്കിടെ ചാർജ് ചെയ്യാനുള്ള യുഎസ്ബി ടൈപ്പ്-സി ചാർജിംഗ്Read More →

ബജറ്റില്‍ റെയില്‍വേയ്ക്ക് കൂടുതല്‍ വിഹിതം ലഭിച്ചേക്കും

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ റെയില്‍വേയ്ക്ക് വാരിക്കോരി നല്‍കുമെന്ന് റിപ്പോര്‍ട്ട്. ആധുനികവല്‍ക്കരണത്തിനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പിക്കുന്നതിനുമായുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷ, ആധുനികവല്‍ക്കരണം, വിപുലീകരണം എന്നിവയിലൂന്നിയുള്ള ബജറ്റ് പ്രഖ്യാപനങ്ങളാകും ഉണ്ടാകുകയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റെയില്‍വേ ഏറ്റവും കൂടുതല്‍ തുക വകയിരുത്തുന്ന മേഖലകളിലൊന്ന് സുരക്ഷയുമായി ബന്ധപ്പെട്ടാണ്. നടപ്പ് സാമ്പത്തികവര്‍ഷം വിവിധ സുരക്ഷ പദ്ധതികള്‍ക്കായിRead More →

ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

കേന്ദ്ര ബജറ്റ് (യൂണിയൻ ബജറ്റ് 2025) അവതരണം കാത്തിരിക്കുകയാണ് ഇന്തക്യ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2025 ഫെബ്രുവരി 1 ന് പാർലമെൻ്റിൽ അവതരിപ്പിക്കും. ഇതിന് മുമ്പ് കേന്ദ്ര സർക്കാർ ഒരു വലിയ ചുവടുവെപ്പ് നടത്തുകയും കേന്ദ്ര ജീവനക്കാർക്കുള്ള ഏകീകൃത പെൻഷൻ പദ്ധതി അതായത് യുപിഎസ് ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുകയും ചെയ്തു. 2025 ഏപ്രിൽ 1 മുതൽ യുപിഎസ് നടപ്പിലാക്കും. ഏകീകൃത പെൻഷൻ പദ്ധതിയുടെ ഗസറ്റ് വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്.Read More →