ആയിരം കോടി രൂപയുടെ കരാറുമായി കെൽട്രോൺ കുതിപ്പ്

അടുത്ത വർഷം ലക്ഷ്യം 1000 കോടി രൂപയുടെ വിറ്റുവരവ്തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഒരു വർഷത്തിനിടെ 1000 കോടി രൂപയുടെ കരാറുമായി മികച്ച മുന്നേറ്റം നടത്തുന്നു. പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട മത്സരാധിഷ്ഠിത ടെണ്ടറുകളില്‍ പങ്കെടുത്താണ് കെല്‍ട്രോണ്‍ നേട്ടമുണ്ടാക്കിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 2025ല്‍ ആയിരം കോടി രൂപയുടെ വിറ്റുവരവും 2030ല്‍ 2000 കോടിയുടെ വിറ്റുവരവുമാണ് കെല്‍ട്രോണ്‍ ലക്ഷ്യമിടുന്നത്. ഇതിനായി മുന്നൊരുക്കം തുടങ്ങി. ഓരോ മാസത്തിലും അഭിമാനകരമായ നേട്ടങ്ങളാണ് കെല്‍ട്രോണ്‍Read More →

യംഗ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്കായുള്ള അദാനി ഗ്രൂപ്പിന്റെ നിക്ഷേപം വേണ്ടെന്ന് വച്ച് തെലങ്കാന സര്‍ക്കാര്‍

യംഗ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്കായുള്ള അദാനി ഗ്രൂപ്പിന്റെ 100 കോടി നിക്ഷേപം നിരസിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രകാരം നൈപുണ്യ സര്‍വകലാശാലയ്ക്ക് 100 കോടി രൂപ നല്‍കാമെന്ന് അദാനി ഗ്രൂപ്പ് മുമ്പ് ഏറ്റിരുന്നു. ഇതിന് സംസ്ഥാനം നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചു. തെലങ്കാന സര്‍ക്കാരുമായും താനുമായുമുള്ള അദാനി ഗ്രൂപ്പിന്റെ ബന്ധവുമായി ബന്ധപ്പെട്ട് പല മാധ്യമങ്ങളും തെറ്റായRead More →

വിദ്യാര്‍ഥി-ഗവേഷക ശാക്തീകരണത്തിന് 6,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ‘ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ’ (ONOS) പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതേ തുടർന്ന് വിദ്യാർഥികളെയും ഗവേഷകരെയും ശാക്തീകരിക്കുന്നതിനായി 6,000 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ പബ്ലിക്കേഷനുകള്‍ ഏകീകൃത കുടക്കീഴില്‍ ലഭ്യമാക്കുന്നതിനാണിത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഗവേഷണസ്ഥാപനങ്ങളിലേയും വിദ്യാർഥികള്‍ക്കും അധ്യാപകർക്കും ഗവേഷകർക്കും അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണ ലേഖനങ്ങളിലേക്കും ജേണല്‍ പ്രസിദ്ധീകരണങ്ങളിലേക്കും വഴിതെളിക്കുകയാണ് ഇത് ലക്ഷ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കീഴിലുള്ളRead More →

കൊച്ചി: കേരളത്തിൽ ഇന്നും സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന് 960 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 56,640 രൂപയായി കുറഞ്ഞു. ഗ്രാമിന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 7080 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില കുറഞ്ഞത് ഈ മാസം 14ാം തീയതിയാണ് സ്വർണവില ഏറ്റവും കുറഞ്ഞത്. ഗ്രാമിന് 6935 രൂപയായാണ് അന്ന് സ്വർണവില കുറഞ്ഞത്. നവംബർ ഒന്നാം തീയതിയാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്ക്Read More →

അഴിമതി ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പിലെ നിക്ഷേപത്തിനുള്ള തീരുമാനം പിൻവലിച്ച് ഫ്രഞ്ച് എണ്ണ കമ്പനി

മുംബൈ: അഴിമതി ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പിൽ നടത്താനിരുന്ന പുതിയ നിക്ഷേപം നിർത്തിവെച്ച് ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടൽ എനർജി. യു.എസിൽ അഴിമതി ആരോപണത്തെ തുടർന്നാണ് ടോട്ടൽ എനർജിയുടെ നടപടി. നിക്ഷേപം നടത്തുന്നതിന് മുമ്പ് യു.എസിൽ അദാനിക്കെതിരെ അന്വേഷണം നടത്തുന്നതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ടോട്ടൽ എനർജി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. എല്ലാതരത്തിലുള്ള അഴിമതിയേയും നിഷേധിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. അദാനി ഗ്രീൻ എനർജിയോ അതുമായി ബന്ധപ്പെട്ട കമ്പനിക​ളേയോ കുറ്റപത്രത്തിൽ കുറ്റപ്പെടുത്തുന്നില്ലെന്നും ടോട്ടൽ എനർജിRead More →