സിയോൾ: ഫോഗ്സ്‍വാഗ​ണെ മറികടന്ന് ​ലോകത്തെ രണ്ടാത്തെ വലിയ കാർ നിർമാതാക്കളായി ഹ്യുണ്ടായ്. ലാഭത്തന്റെ അടിസ്ഥാനത്തിലാണ് ഹ്യുണ്ടായ് മോട്ടോഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത് വന്നത്. 49.6 ബില്യൺ ഡോളറിന്റെ വിൽപനയാണ് ഹ്യുണ്ടായിക്ക് ആകെ ഉണ്ടായിരിക്കുന്നത്. 6.5 ട്രില്യൺ വണ്ണാണ് മൂന്നാംപാദത്തിലെ കമ്പനിയു​ടെ ലാഭം. ജനുവരി മുതൽ​ സെപ്റ്റംബർ വ​രെയുള്ള കാലയളവിൽ വിൽപനയിൽ വൻ വർധനയാണ് ഹ്യുണ്ടായിക്ക് ഉണ്ടായിരിക്കുന്നത്. ​യൊനാപ് ന്യൂസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.Read More →

ആയുഷ്മാന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്ന് പരിരക്ഷ ലഭിക്കുക 26 ലക്ഷം പേര്‍ക്ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരളത്തില്‍ നിന്ന് പരിരക്ഷ ലഭിക്കുക 26 ലക്ഷം പേര്‍ക്ക്. 20 ലക്ഷം കുടുംബങ്ങളില്‍ നിന്നുള്ളവരാണിത്. പദ്ധതിയില്‍ 60 ശതമാനം ചെലവ് കേന്ദ്രത്തിന്റെയും ബാക്കി 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളുടേതുമാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കേരളത്തിലെ കാരുണ്യ ആരോഗ്യ പദ്ധതിയില്‍ (കാസ്പ്) ലയിപ്പിച്ചാണ് നടപ്പാക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവരെയായിരുന്നു കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആയുഷ്മാന്‍ ഭാരത്Read More →

എയര്‍ടെല്ലില്‍ ഭാരതി ടെലികോം ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു

മുംബൈ: ഭാരതി എയര്‍ടെല്ലിന്റെ പ്രൊമോട്ടറായ ഭാരതി ടെലികോം കമ്പനിയുടെ ഏകദേശം 1.2 ശതമാനം ഓഹരികള്‍ ഭാരതി കുടുംബത്തിന്റെ നിക്ഷേപ സ്ഥാപനമായ ഇന്ത്യന്‍ കോണ്ടിനെന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡില്‍ നിന്ന് വാങ്ങിയതായി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഫയലിംഗില്‍ ഇടപാടിന്റെ പണ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ബിഎസ്ഇയില്‍ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി ക്ലോസിംഗ് വിലയായ 1,598.75 രൂപയെ അടിസ്ഥാനമാക്കി ഓഹരികളുടെ മൂല്യം 11,680 കോടി രൂപയായി കണക്കാക്കുന്നു. ‘ഭാരതി ടെലികോം ഒരു ഓഫ് മാര്‍ക്കറ്റ്Read More →

വിസ്താരയുമായുള്ള ലയനത്തിലൂടെ കരുത്ത് കൂട്ടാന്‍ എയര്‍ ഇന്ത്യ

മുംബൈ: വിസ്താരയുമായുള്ള ലയനത്തിലൂടെ കരുത്ത് കൂട്ടാന്‍ എയര്‍ ഇന്ത്യ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇരു വിമാന കമ്പനികളുടെയും ലയനം യാഥാര്‍ഥ്യമാകുന്നതോടെ ഈ മാസം 11 ന് ശേഷം വിസ്താര എയര്‍ലൈന്‍സ് സേവനം അവസാനിപ്പിക്കും. മാസങ്ങളായി നടക്കുന്ന ലയന നടപടികളുടെ ഭാഗമായി, വിസ്താരയുടെ യാത്രക്കാരില്‍ 2,70,000 പേര്‍ എയര്‍ ഇന്ത്യയിലേക്ക് ടിക്കറ്റുകള്‍ മാറ്റിയിട്ടുണ്ട്. വിസ്താരയുടെ റോയല്‍ട്ടി പ്രോഗ്രാം മെമ്പര്‍മാരില്‍ 45 ലക്ഷം പേര്‍ എയര്‍ ഇന്ത്യയുടെ പ്രോഗ്രാമിലേക്ക് മാറിയിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍Read More →

യുഎഇയില്‍ പുതിയ നിക്ഷേപക നയം പ്രാബല്യത്തില്‍

ദുബായ്: വിദേശ നിക്ഷേപകര്‍ക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന പുതിയ നിക്ഷേപക നയം യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു. നിക്ഷേപ സൗഹൃദ രാജ്യമെന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നതിനുള്ള നയമാണ് യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം പ്രഖ്യാപിച്ചത്. ദേശീയ നിക്ഷേപ തന്ത്രം-2031 എന്ന പേരിലുള്ള നയം ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയതാണെന്നും യു.എ.ഇയെ ആഗോള നിക്ഷേപക ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഷേക്ക് മുഹമ്മദ് വ്യക്തമാക്കി. ആധുനിക ഉപകരണങ്ങളുടെRead More →