ആഫ്രിക്കന്‍ വിപണിയെ ലക്ഷ്യമിട്ട് ഏഷ്യന്‍ തേയില വ്യാപാരികള്‍
ആഫ്രിക്കന്‍ വിപണിയെ ലക്ഷ്യമിട്ട് ഏഷ്യന്‍ തേയില നിര്‍മ്മാതാക്കള്‍. കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ഏറെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിപണികളെ ലക്ഷ്യമിടുകയാണ് തേയില വ്യവസായികള്‍. ആഫ്രിക്കന്‍ വിപണി ഉപയോഗിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് ഏഷ്യന്‍ ടീ അലയന്‍സ് (എടിഎ) ചെയര്‍മാന്‍ ഹേമന്ത് ബംഗൂര്‍ പറഞ്ഞു. എടിഎ രാജ്യങ്ങളില്‍ ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്നു. ‘ആഫ്രിക്ക ഉപയോഗിക്കപ്പെടാത്തതും കടന്നുകയറാത്തതുമായ ഒരു വലിയ വിപണിയാണ്. യൂറോപ്പിലെ നിലവിലുള്ള കയറ്റുമതി വിപണികളിലേക്ക് കൂടുതലായി ഇനി ചരക്ക് അയക്കാനാവില്ല.Read More →



