യൂറോപ്പിലേക്ക് ഏറ്റവുമധികം പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ
ന്യൂഡൽഹി: യൂറോപ്പിലേക്ക് ഏറ്റവുമധികം പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. എന്നാൽ, ഇതുവഴി ഏറ്റവുമധികം സന്തോഷിക്കുന്നതാകട്ടെ യൂറോപ്യൻ യൂണിയന്റെ ഉപരോധം നേരിടുന്ന റഷ്യയും. 2024 ജനുവരി-സെപ്റ്റംബർ കാലയളവിൽ ഡീസൽ ഉൾപ്പെടെ യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ പെട്രോളിയം ഉൽപന്ന കയറ്റുമതി വർധന 58 ശതമാനമാണ്. ഇതിൽ മുന്തിയപങ്കും ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയ ക്രൂഡ് ഓയിൽ മൂല്യവർധന വരുത്തി കയറ്റുമതി ചെയ്യുന്നതാണ് എന്നതാണ് കൗതുകം. റഷ്യ യുക്രെയ്നിനെRead More →

