വാഷിങ്ടൺ: യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ കുതിച്ചുയർന്ന് ബിറ്റ്കോയിൻ മൂല്യം. 90,000 ഡോളറായാണ് ബിറ്റ്കോയിന്റെ മൂല്യം ഉയർന്നത്. ട്രംപിന്റെ നയങ്ങൾ ക്രിപ്റ്റോക്ക് അനുകൂലമാവുമെന്ന വിലയിരുത്തലിലാണ് മൂല്യം വൻതോതിൽ കുതിച്ചുയർന്നത്. ഏഷ്യയിൽ ബിറ്റ്കോയിൻ വീണ്ടും നേട്ടം രേഖപ്പെടുത്തി. മൂല്യം 89,637 ഡോളറായാണ് ഉയർന്നത്. നവംബർ അഞ്ചിന് ശേഷം 25 ശതമാനം വർധനയാണ് ബിറ്റ്കോയിന് ഉണ്ടായത്. പ്രചാരണത്തിനി​ടെ യു.എസിനെ ലോകത്തിന്റെ ക്രിപ്റ്റോ തലസ്ഥാനമാക്കി മാറ്റുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനൊപ്പം ട്രംപിനൊപ്പമുള്ളRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 135 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7085 രൂപയായാണ് കുറഞ്ഞത്. പവന് 1080 രൂപയും കുറഞ്ഞു. പവന്റെ വില 56,680 രൂപയായാണ് കുറഞ്ഞത്. യു.എസ് പ്രസിഡന്റായി ഡോണാൾഡ് ട്രംപിന്റെ വരവാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ട്രംപിന്റെ സാമ്പത്തിക നയങ്ങളെ നിക്ഷേപകർ ഉൾപ്പടെ ഉറ്റുനോക്കുകയാണ്. ട്രംപിന്റെ ഭരണകാലത്ത് പലിശനിരക്കിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽRead More →

നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്കളുടെ വി​ല വ​ർ​ധി​ച്ച​തോ​ടെ ഹോ​ട്ട​ല്‍ വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍

അ​ടി​മാ​ലി: പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​നം, കോ​ഴി, ഗ്യാ​സ് തു​ട​ങ്ങി എ​ല്ലാ നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്ക​ൾ​ക്കും വി​ല വ​ർ​ധി​ച്ച​തോ​ടെ ഹോ​ട്ട​ല്‍ വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍. ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പി കൈ ​പൊ​ള്ളു​ക​യാ​ണ്. സ​വാ​ള​യു​ടെ വി​ല​കൂ​ടി ഉ​യ​ര്‍ന്ന​തോ​ടെ പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യി. വി​ല വ​ർ​ധ​ന രൂ​ക്ഷ​മാ​​യ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ല്‍നി​ന്ന് ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി തു​ട​ങ്ങി. 135 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച കോ​ഴി​യു​ടെ വി​ല. തൂ​വ​ല്‍ ക​ള​ഞ്ഞ് കോ​ഴി ഇ​റ​ച്ചി മാ​ത്ര​മാ​ണെ​ങ്കി​ല്‍ 220 മു​ത​ല്‍ 240 രൂ​പ വ​രെ ന​ല്‍ക​ണം.Read More →

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനം ഇരട്ടിപ്പിക്കാൻ ആപ്പിൾ

ന്യൂയോർക്ക്: ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഡൊണാൾഡ് ട്രംപ് ഉയർന്ന നികുതി ചുമത്തുമെന്ന ആശങ്കയ്ക്കിടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനം ഇരട്ടിപ്പിക്കാൻ ആപ്പിൾ കമ്പനി ഒരുങ്ങുന്നു. 30 ബില്യൺ ഡോളറിൻ്റെ ഉൽപ്പാദനം ഇന്ത്യയിൽ കമ്പനി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നുണ്ട്. ഇപ്പോൾ 15-16 ബില്യൺ ഡോളറിൻ്റെ ഉൽപ്പാദനമാണ് ഇന്ത്യയിൽ നടക്കുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 60 മുതൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽRead More →

രൂപയുടെ മൂല്യത്തിൽ റെക്കോട് ഇടിവ്

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും രൂപയുടെ മൂല്യം കുറഞ്ഞു. ഇന്ന് മൂല്യത്തിൽ ഒരു പൈസയാണ് കുറഞ്ഞത്. ഇതോടെ 84 രൂപ 38 എന്ന റെക്കോര്‍ഡ് ഇടിവാണ് രൂപയിലുണ്ടായിരിക്കുന്നത്. ഒരു ഡോളര്‍ വാങ്ങാന്‍ 84 രൂപ 38 പൈസ നൽകണം. ഡോളറിന്റെ മൂല്യം കൂടുന്നത് രൂപയുടെ മൂല്യം ഇനിയും കുറയാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വെള്ളിയാഴ്ച അഞ്ചുപൈസ കുറഞ്ഞതോടെ 84.37 എന്ന സര്‍വ്വകാല റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിച്ചത്.Read More →