വാഷിങ്ടൺ: കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്. 17,000 ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് കത്തയച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. എക്സിക്യുട്ടീവ്, മാനേജർമാർ, ജീവനക്കാർക്ക് എന്നിവരെയാണ് ഒഴിവാക്കുക. അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് ബോയിങ്. ജീവനക്കാരുടെ സമരം കമ്പനിക്ക് പ്രതിസന്ധിയാണെന്ന് സൂചിപ്പിച്ച സി.ഇ.ഒ സാമ്പത്തിക നില മോശമാണെന്നും അറിയിച്ചു.Read More →

പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾ

ന്യൂഡൽഹി: പേറ്റന്റ് ഫയലിം​ഗുകളിൽ വൻ കുതിപ്പുമായി ഇന്ത്യ. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യ ആ​ഗോള തലത്തിൽ ആറാം സ്ഥാനത്താണ്. അഞ്ച് വർഷത്തിനിടെ 35 ലക്ഷത്തിലേറെ പേറ്റന്റ് ഫയലിം​ഗുകളാണ് രാജ്യത്ത് നടന്നത്. 2018 മുതൽ 2023 വരെയുള്ള കാലത്തെ കണക്കുകൾ പ്രകാരമാണിത്. ബൗദ്ധിക സ്വത്തവകാശ നിയമത്തിന് കീഴിൽ വരുന്ന രൂപകൽപന, വ്യാപാരമുദ്ര, പേറ്റൻഡുകൾ എന്നീ മൂന്ന് വിഭാ​ഗങ്ങളിലും ഇന്ത്യ കാര്യമായ മുന്നേറ്റം സൃഷ്ടിച്ചതായി WIPORead More →

ജിയോ ഹോട്സ്റ്റാറിന് പുതിയ വെബ്സൈറ്റുമായി റിലയൻസ്

കോടിക്കണക്കിന് രൂപ ലക്ഷ്യമിട്ട് ജിയോ ഹോട് സ്റ്റാർ ഡൊമെയ്ൻ സ്വന്തമാക്കിയ ടെക്കിയെ അടക്കം ബിസിനസ് ലോകത്തെ ഞെട്ടിച്ച് റിലയൻസ്. ജിയോ ഹോട്സ്റ്റാർ.കോം ( JioHotstar.com) എന്ന വെബ്സൈറ്റാണ് വില പേശലിനായി ഡൽഹിയിലെ ടെക്കി സ്വന്തമാക്കിയിരുന്നത്. അതേ സമയം ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നാണ് റിലയൻസ് നൽകുന്ന സൂചന. വിഷയത്തിൽ ഒരു പ്രതികരണം പോലും റിലയൻസ് നടത്തിയിരുന്നില്ല. ഇപ്പോൾ ജിയോ സ്റ്റാർ.കോം (JioStar.com) എന്ന ഡൊമെയ്നിൽ വെബ്സൈറ്റ് ലോഞ്ച് ചെയ്താണ് കമ്പനിRead More →

ആസ്ത്മ അടക്കം 8 അവശ്യ മരുന്നുകളുടെ വില കുത്തനെ കൂട്ടി കേന്ദ്രം

ദില്ലി: 8 അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം. 50 ശതമാനം വരെയാണ് മരുന്നുകൾക്ക് വില ഉയർത്തിയത്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നതാണ് വില വർധനവ്. രാജ്യത്ത് അവശ്യമരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ എട്ട് മരുന്നുകളുടെ വില വർധിപ്പിക്കാൻ ഈ അടുത്തിടെയാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. മരുന്നുൽപാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻപിപിഎയുടെ നടപടി. ചികിത്സാ ചിലവ് കാരണം ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത രോഗികൾക്ക് കേന്ദ്രസർക്കാരിൻ്റെ തീരുമാനം ഇരുട്ടടിയാകും.Read More →

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഉപാധിരഹിത ബേസിക്‌ ഗ്രാന്റാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 187 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 40 കോടി രൂപ വീതവും അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 6517 കോടി രുപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയതെന്ന് ധനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള വാർത്തകുറിപ്പിൽ പറഞ്ഞു. Read More →