രാജ്യത്ത് വാഹന വിൽപനയിൽ 12 ശതമാനം വളർച്ച
ന്യൂഡൽഹി: 42 ദിവസത്തെ ഉത്സവകാലത്ത് രാജ്യത്ത് വാഹന വിൽപനയിൽ 11.76 ശതമാനം വളർച്ച. 42.88 ലക്ഷം വാഹനങ്ങളാണ് ഇക്കാലയളവിൽ വിൽപന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 38.37 ലക്ഷം വാഹനങ്ങളാണ് വിറ്റത്. നവരാത്രി മുതലുള്ള ആഘോഷ കാലമാണ് വാഹന നിർമാതാക്കൾക്ക് തുണയായത്. ഇതിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. 33,11,325 എണ്ണം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 20.10 ലക്ഷമായിരുന്നു. യാത്രാവാഹനങ്ങളുടെ വിൽപനയിൽ ഏഴ് ശതമാനമാണ് വളർച്ച. 6.03Read More →




