അദാനി ഓഹരികൾ കൂപ്പുകുത്തി; ഇടിഞ്ഞത് 2.25 ലക്ഷം കോടി
ന്യൂഡൽഹി: അമേരിക്കയിലെ കോഴക്കേസ് സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ തകർന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികൾ. 2023 ജനുവരിയിൽ ഹിൻഡൻബർഗ് വെളിപ്പെടുത്തലിന് പിന്നാലെ അദാനി ഓഹരികളിൽ ഉണ്ടായ തകർച്ചക്ക് സമാനമായ വീഴ്ചക്കായിരുന്നു വ്യാഴാഴ്ച വിപണി സാക്ഷ്യം വഹിച്ചത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണിമൂല്യം വ്യാഴാഴ്ച 2.25 ലക്ഷം കോടി രൂപ ഇടിഞ്ഞ് 12 ലക്ഷം കോടിയായി. അദാനി ഗ്രൂപ്പിലെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഓഹരിവില വ്യാഴാഴ്ച 23.45 ശതമാനം ഇടിഞ്ഞു.Read More →
