സ്വർണ കരുതൽ നിക്ഷേപത്തിൽ ആദ്യ പത്തിലുള്ള രാജ്യമാണ് ഇന്ത്യ. വൻതോതിൽ സ്വർണശേഖരമാണ് ഇന്ത്യ സൂക്ഷിച്ചിട്ടുള്ളത്. സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ കുറേപാദങ്ങളിലായി ഇന്ത്യ വലിയ രീതിയിൽ സ്വർണം വാങ്ങുന്നുണ്ട്. ഇതിനൊപ്പം തന്നെ വിദേശത്തുള്ള സ്വർണ ആസ്തി ഇന്ത്യയിലേക്ക് മാറ്റുകയും ചെയ്യുന്നു. 2022ൽ 214 ടൺ സ്വർണമാണ് ഇന്ത്യയിലേക്ക് മാറ്റിയത്. എന്തുകൊണ്ടാണ് ഇന്ത്യ സ്വർണം ഇത്തരത്തിൽ വിദേശത്ത് നിന്ന് കൊണ്ടു വരുന്നത്. ഇന്ത്യയുടെ സ്വർണ കരുതൽ നിക്ഷേപത്തെ കുറിച്ച് അറിയേണ്ടതെല്ലാം. ഇന്ത്യയുടെ സ്വർണRead More →

ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ന്യൂഡൽഹി: ഒക്ടോബര്‍ അവസാനത്തോടെ, ഏതൊരു സാമ്പത്തിക വര്‍ഷത്തിന്റെയും ഏഴ് മാസ കാലയളവില്‍ ഇലക്ട്രോണിക്സ് കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 19.1 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഈ കാലയളവില്‍ രാജ്യം നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലുള്ള മേഖലയിലെ 15.4 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി കണക്കിനേക്കാള്‍ 24 ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട ഇന്‍സെന്റീവ് സ്‌കീമിലൂടെയുള്ള കയറ്റുമതിയിലെ വലിയ മുന്നേറ്റമാണ് ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ ആക്കം കൂട്ടിയത്.Read More →

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മെസി ഉൾപ്പടെ വമ്പൻ താരങ്ങൾ കേരളത്തിലേക്ക്

തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഫുട്ബോളിലെ മിശിഹാ എന്ന് അറിയപ്പെടുന്ന സാക്ഷാൽ ലയണൽ മെസി കേരളത്തിൽ പന്ത് തട്ടും. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കൂടി കാഴ്ച്ചയിൽ അടുത്ത വർഷം മെസിയടക്കം വമ്പൻ താരങ്ങൾ കേരളത്തിലേക്ക് വരും എന്ന് കായിക മന്ത്രി വി അബ്‍ദുറഹിമാൻ സ്ഥിരീകരിച്ചു. സ്പെയിനിൽ നടന്ന ചർച്ച പൂർണ വിജയം എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ജനകീയ രീതിയിലായിരിക്കും മത്സരംRead More →

കേരളത്തിൽ റീട്ടെയിൽ സാന്നിധ്യം വിപുലീകരിച്ച് ലെനോവോ; സംസ്ഥാനത്തെ 22-ാമത്തെ എക്സ്ക്ലൂസീവ് സ്റ്റോർ കോട്ടയത്ത് തുറന്നു

കോട്ടയം: സാങ്കേതിക മേഖലയിലെ ആഗോള പ്രമുഖരായ ലെനോവോ തങ്ങളുടെ ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് പുതിയ സ്റ്റോർ തുറന്നു. കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തനം ആരംഭിച്ച പുതിയ സ്റ്റോറിൽ ലെനോവോയുടെ ഉൽപ്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ ഇരുപത്തി രണ്ടാമത്തേയും, ദക്ഷണേന്ത്യയിലെ നൂറ്റി ഇരുപത്തി ഒന്നാമത്തെയും ലെനോവോ സ്റ്റോറാണ് കോട്ടയത്ത് പ്രവർത്തനം തുടങ്ങിയത്. തദ്ദേശീയ തലത്തിലുള്ള വളർച്ചയ്‌ക്ക് മുൻ‌തൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി സജ്ജീകരിച്ചിട്ടുള്ള പുതിയ ലെനോവോ എക്സ്ക്ലൂസീവ്Read More →

സ്വര്‍ണ്ണവായ്പയില്‍ വിപ്ലവ പ്രഖ്യാപനത്തിനൊരുങ്ങി റിസര്‍വ് ബാങ്ക്; ‘പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കും’

മുംബൈ: റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്വര്‍ണ്ണവായ്പ മേഖലയില്‍ വിപ്ലവകരമായ ഒരു പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആര്‍ബിഐ. ബാങ്കുകളും, എന്‍ബിഎഫ്സികളും ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഉടനടി സ്വര്‍ണ്ണവായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവിലുള്ള സ്വര്‍ണ്ണവായ്പ രീതികളിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് പുതിയ നീക്കം. ഈ മാറ്റം നിങ്ങള്‍ക്ക് എങ്ങനെ നേട്ടമാകും എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. നിലവില്‍Read More →