കോഴിക്കോട്: സർവകാല റെക്കോഡിലെത്തിനിൽക്കുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 360 രൂപ കുറഞ്ഞ് 58,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 7315 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസമായി പവൻ വില 58,880 രൂപയിൽ തുടരുകയായിരുന്നു. സർവകാല റെക്കോഡാണ് ഈ വില. വൻകിട നിക്ഷേപകർ ലാഭം എടുക്കാൻ തുടങ്ങിയതാണ് ഇന്ന് നേരിയ തോതിലെങ്കിലും വില കുറയാനുള്ള കാരണം. ഒക്ടോബർ 10ലെ വിലയായ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവുംRead More →

മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ

മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാവുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആദ്യത്തേത് ബിഗ് ബജറ്റ് സിനിമയാണെന്ന് ബോചെ അറിയിച്ചു. സിനിമയില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ ചൂരല്‍മല നിവാസികളുടെ ക്ഷേമപ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിരവധി തിരക്കഥകള്‍ ഇതിനോടകം തന്നെ സിനിമകള്‍ക്ക് വേണ്ടിRead More →

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചരിത്രത്തിൽ ഇതാദ്യമായി ഇന്ത്യൻ വിപണിയിൽനിന്ന് ഒരു മാസത്തിനിടെ ഒരു ലക്ഷം കോടിയുടെ ഓഹരി വിറ്റഴിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയ 2020 മാർച്ചിൽ 65,000 കോടിയുടെ വിൽപനയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നടത്തിയതെങ്കിൽ 2024 ഒക്ടോബർ അവസാനിക്കാൻ ദിവസം ബാക്കിനിൽക്കെ 1,00,242.17 കോടിയുടെ വിൽപനയാണ് അവർ നടത്തിയത്. തുടർച്ചയായ ഈ വിൽപന വിപണിയുടെ കുതിപ്പിന് തടയിട്ടിരിക്കുകയാണ്. വലിയൊരു വിഭാഗം നിക്ഷേപകരുടെ പോർട്ട്ഫോളിയോRead More →

ദീപാവലി വേളയിലെ ആവശ്യത്തിനുള്ള സുഗന്ധ വ്യഞ്‌ജനങ്ങളുടെ അവസാനഘട്ട വാങ്ങലിന്‌ ഉത്തരേന്ത്യൻ വ്യാപാരികൾ കാണിച്ച ആവേശം വിലക്കയറ്റത്തിന്‌ അവസരം ഒരുക്കി. രണ്ടാഴ്‌ചയിൽ ഏറെ തളർച്ചയിൽ നീങ്ങിയ കുരുമുളകിന്‌ ആഭ്യന്തര ഡിമാൻഡ്​ പുതുജീവൻ പകർന്നു. ക്വിൻറലിന്‌ 500 രൂപയാണ്‌ മുന്നേറിയത്‌. ദീപാവലി വേളയിലാണ്‌ രാജ്യത്ത്‌ കുരുമുളകിന്‌ ഏറ്റവും കൂടുതൽ ആവശ്യക്കാരെത്തുന്നത്‌. വിദേശ ചരക്ക്‌ ഉയർന്ന അളവിൽ ഇറക്കുമതി നടത്തിയതിനാൽ കാർഷിക മേഖലയുടെ പ്രതീക്ഷക്കൊത്ത്‌ ഉൽപന്ന വില കയറിയില്ലെങ്കിലും മറ്റ്‌ പല ഉൽപന്നങ്ങളെയും അപേക്ഷിച്ച്‌Read More →

ഇതാ, സുന്ദര വയനാടിന്റെ രണ്ടാം വരവ്

പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഒളിപ്പിച്ച് വയനാടെന്ന സുന്ദരസുരഭില ഭൂമി തലയുയർത്തിതന്നെ നിൽക്കുന്നുണ്ട്. 2,132 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വയനാടിന്റെ മൂന്നുവാർഡുകളിൽ മാത്രമാണ് ജൂലൈ 30ന് ഉരുൾപൊട്ടിയത്. അതിനാൽതന്നെ മുണ്ടക്കൈ ഉരുൾദുരന്തം എന്നുതന്നെ പറയണം, വയനാട് ദുരന്തമല്ലായിരുന്നു അത്. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളെ മാത്രം നേരിട്ട് ബാധിച്ച ദുരന്തം പക്ഷേ വയനാടിനെ മൊത്തം ഉലച്ചുകളഞ്ഞു. ഇവിടെ ഇനിയൊന്നും അവശേഷിക്കുന്നില്ലെന്ന തരത്തിലുള്ള പ്രചാരണമായിരുന്നു കാരണം. ചുരത്തിന് മുകളിൽ വഴിയോരത്ത്Read More →