ബൈജൂസിന് തിരിച്ചടി; പാപ്പരത്ത നടപടി അവസാനിപ്പിച്ച ട്രിബ്യൂണൽ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: എജ്യു-ടെക് സ്ഥാപനമായ ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ അവസാനിപ്പിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്‍റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സ്പോൺസർഷിപ്പ് കുടിശ്ശിക നൽകുന്നതിൽ ബൈജൂസും ബി.സി.സി.ഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാർ അംഗീകരിച്ചായിരുന്നു ട്രിബ്യൂണൽ നേരത്തെ പാപ്പരത്ത നടപടികൾ അവസാനിപ്പിച്ചത്. എന്നാൽ, ഇതിനെതിരെ ബൈജൂസിന് വായ്പ നൽകിയ യു.എസ് ധനകാര്യസ്ഥാപനങ്ങൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ അംഗങ്ങളുമായ മൂന്നംഗRead More →

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 58,720 രൂപയായാണ് കൂടിയത്. ഗ്രാമിന് 40 രൂപയും വർധിച്ചു. ഗ്രാമിന്റെ വില 7300 രൂപയിൽ നിന്നും 7340 രൂപയായാണ് വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ ഭാവി വിലകൾ കുറഞ്ഞു. യു.എസ് തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വം, കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതയുമാണ് സ്വർണത്തിന്റെ ഭാവി വിലകളെ സ്വാധീനിക്കുന്നത്.Read More →

തനത് കേരളീയ കലാരൂപങ്ങള്‍ക്ക് പ്രചാരം നല്‍കി കൃതി എന്റര്‍ടെയ്ന്‍മെന്റസ്

കൊച്ചി: കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് പ്രമുഖ ദേശീയ, അന്തര്‍ദേശീയ ഇവന്റുകളില്‍ മുഖ്യസ്ഥാനം നല്‍കുന്നതിലൂടെ അവയെ ട്രെന്‍ഡിംഗാക്കി കൊച്ചി ആസ്ഥാനമായ കൃതി എന്റര്‍ടെയ്ന്‍മെന്റസ്. കേരളത്തിന്റെ തനത് ദൃശ്യ, ശ്രാവ്യ കലാരൂപങ്ങള്‍ക്ക് തങ്ങള്‍ സംഘടിപ്പിക്കുന്ന ഇവന്റുകളില്‍ മികച്ച പ്രാതിനിധ്യം നല്‍കിയാണ് കൃതി ഇത് സാധ്യമാക്കുന്നത്. കേരളത്തിന്റെ നൃത്ത, സംഗീത, നാടോടി, കഥാകഥന സമ്പത്തുകളാണ് ഇങ്ങനെ മികച്ച ദശ്യ, ശ്രാവ്യ അനുഭവങ്ങളിലൂടെ മറുനാട്ടുകാരും തദ്ദേശീയരുമായ അനുവാചക ഹൃദയങ്ങളില്‍ ഇടം പിടിയ്ക്കുന്നത്. ഈയിടെ കൊച്ചിയില്‍ നടന്നRead More →

മാധ്യമം ഇ പേപ്പർ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. 25% ഇളവാണ് ദീപാവലി പ്രമാണിച്ച് സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ ലഭിക്കുന്നത്.  അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം – 1. താഴെ നല്കിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷം നിങ്ങളുടെ എഡിഷൻ ADD TO CART ചെയ്യുക. 2. ശേഷം ‘CART PAGE’ OPEN ചെയ്തു PROMO CODE ബോക്സിൽ പ്രോമോ കോഡ് DIWALI25 ടൈപ്പ് ചെയ്തു SUBMIT ചെയ്യുക.Read More →

മുംബൈ: ഐ.പി.ഒയേക്കാൾ കുറഞ്ഞ വിലക്ക് ലിസ്റ്റ് ചെയ്ത് ഹ്യുണ്ടായ് ഓഹരികൾ. ഐ.പി.ഒക്ക് ശേഷം ചൊവ്വാഴ്ചയാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. 1.32 ശതമാനം കുറവോടെ 1,934 രൂപക്കാണ് ഹ്യുണ്ടായി ഓഹരികൾ ലിസ്റ്റ് ചെയ്തത്. 1960 രൂപയായിരുന്നു ഹ്യുണ്ടായിയുടെ ഐ.പി.ഒ വില. ഹ്യുണ്ടായിയുടെ ഐ.പി.ഒക്ക് വലിയ പിന്തുണയാണ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരിൽ നിന്നും ലഭിച്ചത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ അവർക്ക് അനുവദിച്ച ഭാഗത്തേക്കാളും 6.97 മടങ്ങ് ഓഹരികൾക്കായി അപേക്ഷിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയRead More →