സ്വർണം കുതിച്ചുയർ​​ന്നേക്കും; പവന് 40,000 രൂപ കൂടിയത് ഒമ്പതുവർഷത്തിനിടെ; ഈ വർഷം മാത്രം വർധിച്ചത് 32%

കൊച്ചി: അന്താരാഷ്ട്ര സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ 2,752 ഡോളറും മറികടന്ന് മുന്നോട്ട് കുതിക്കവെ കേരളത്തിൽ ഒരുപവന് ഇന്നത്തെ വില 58,720 രൂപ.  കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സ്വർണവിലയിൽ 40,000 രൂപയാണ് വർധിച്ചത്. 2015 ആഗസ്റ്റ് ആറിനായിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില. അന്ന് 18,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. ഒമ്പത് വർഷങ്ങൾക്കിപ്പുറം 40,000 രൂപ കൂടി. 58,720 രൂപയാണ് ഇന്നത്തെ വില. ഈ വർഷം മാത്രംRead More →

സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി

മുംബൈ: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി. ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് നിരക്ക് വർധന. 7 രൂപയിൽ നിന്ന് 10 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചിരിക്കുന്നത്. ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും 10 രൂപ ഇനി അധികമായി നൽകേണ്ടി വരും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് അവതരിപ്പിച്ചത്. 2 രൂപയായിരുന്നു ആദ്യത്തെ ചാർജ്. പിന്നീട് ഫീസ് 3 രൂപയാക്കി ഉയർത്തി, ജനുവരി 1 ന്Read More →

കെ. മാധവൻ ഡിസ്നി വിടുന്നു

മുംബൈ: 15 വർഷം ഡിസ്നി സ്റ്റാറിന്റെ കണ്‍ട്രി മാനേജരും പ്രസിഡന്റുമായിരുന്ന കെ. മാധവൻ സ്ഥാനമൊഴിയുന്നു. ഡിസ്നി, സ്റ്റാർ, ഡിസ്നി + ഹോട്ട്സ്റ്റാർ ബ്രാൻഡുകളിലെ വിനോദ, കായിക ഉള്ളടക്കങ്ങളുടെയും സ്റ്റുഡിയോ വിഭാഗത്തിന്റെ പ്രവർത്തനങ്ങളുടെയും നയരൂപവത്കരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച അദ്ദേഹം, ഡിസ്നി സ്റ്റാർ-വയാകോം 18 ലയനം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നത്. ഇതോടൊപ്പം ഡിസ്നി + ഹോട്ട് സ്റ്റാർ ഇന്ത്യ മേധാവി സജിത് ശിവാനന്ദും ഡിസ്നി വിടുകയാണ്.ലയനം പൂർത്തിയാകുന്നതോടെ ഇരു മാധ്യമക്കമ്പനികളുടെയും പ്രവർത്തനംRead More →

കോവിഡ് കാലത്ത് ഹിറ്റായ ഇ-സഞ്ജീവനി ഇനി സബ്‌സെന്ററുകളിലേക്കും

കോട്ടയം: കോവിഡുകാലത്ത് ഹിറ്റായ ഇ-സഞ്ജീവനി ടെലികൺസൽട്ടേഷന്റെ പ്രവർത്തനം വ്യാപകമാക്കാൻ സംസ്ഥാനം തീരുമാനിച്ചു. നിലവിൽ സഞ്ജീവനി ആപ്പ് വഴിയോ സൈറ്റ് വഴിയോ രോഗി ഡോക്ടറെ കാണുന്ന രീതിയായിരുന്നു. ഇനിമുതൽ സബ്ബ് സെന്ററുകൾ കേന്ദ്രീകരിച്ചും ഈ പ്രവർത്തനം നടക്കും. പ്രാഥമിക ആരോഗ്യകേന്ദ്രത്തിനും താഴെയുള്ള സബ്ബ് സെന്ററുകളിൽ ഇതിനായി മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ എന്ന ജീവനക്കാരനെ നിയമിച്ചു. ഈ ജീവനക്കാരനോ-ജീവനക്കാരിക്കോ ടാബും ഇന്റർനെറ്റ് സൗകര്യവും നൽകും. രോഗി ഇവിടെവന്ന് വിവരം പറഞ്ഞാൽ അവർRead More →

ശൈത്യകാല വിമാന സർവീസുകളുടെ പട്ടിക പുറത്തിറക്കി കൊച്ചി വിമാനത്താവളം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ശൈത്യകാല വിമാന സർവീസുകളുടെ സമയവിവരപട്ടിക പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480 സർവീസുകളാണുള്ളത്. പുതിയ പട്ടികയിൽ ഇത് 1576 പ്രതിവാര സർവീസുകളാവും. രാജ്യാന്തര സെക്ടറിൽ 26, ആഭ്യന്തര സെക്ടറിൽ 7 എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവുമധികം സർവീസുള്ളത് അബുദാബിയിലേക്കാണ്- 67 പ്രതിവാര സർവീസുകൾ. ദുബായിലേക്ക് 46 സർവീസുകളുംRead More →