പ്രതിശീർഷ വരുമാനം: 75 വർഷമെടുത്താലും ഇന്ത്യക്ക് യു.എസിനൊപ്പമെത്താനാവില്ലെന്ന് ലോകബാങ്ക്
ന്യൂഡൽഹി: പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യ യു.എസിനൊപ്പമെത്തണമെങ്കിൽ 75 വർഷം കഴിഞ്ഞാലും സാധിക്കില്ലെന്ന് ലോകബാങ്ക്. 75 വർഷം കഴിഞ്ഞാലും സാമ്പത്തിക വർഷത്തിലെ ഒരു പാദത്തിൽ യു.എസിലുണ്ടാവുന്ന പ്രതിശീർഷ വരുമാനം മാത്രമേ ഇന്ത്യയിലുണ്ടാവുവെന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ട് പറയുന്നത്. ഇന്ത്യയുൾപ്പടെ 100 രാജ്യങ്ങളുടെ കണക്കുകൾ ഉൾപ്പെടുത്തിയാണ് ലോകബാങ്ക് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, 10 വർഷം കൊണ്ട് തന്നെ പ്രതിശീർഷ വരുമാനത്തിൽ ചൈന യു.എസിനൊപ്പമെത്തുമെന്നും ലോകബാങ്ക് പറയുന്നു. ഇന്തോനേഷ്യക്ക് 70 വർഷം വേണ്ടി വരും യു.എസിനൊപ്പമെത്താൻ.Read More →



