ന്യൂഡൽഹി: എ1, എ2 ഇനം പാലുകളും പാൽ ഉൽപന്നങ്ങളുമാണെന്ന അവകാശവാദം പാക്കറ്റുകളിൽ നിന്ന് ഓൺലൈൻ അടക്കമുള്ള വ്യാപാരികൾ നീക്കം ചെയ്യണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) നിർദേശം. ഇത്തരത്തിൽ പാക്കേജുകളിൽ രേഖപ്പെടുത്തുന്നത് തെറ്റിദ്ധാരണകൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.എസ്.എസ്.എ.ഐ നടപടി. ഈ അവകാശവാദങ്ങൾ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ടുമായി ചേരുന്നതല്ലെന്ന് എഫ്.എസ്.എസ്.എ.ഐ അധികൃതർ ചൂണ്ടിക്കാട്ടുന്നു. പാലിലെ ബീറ്റാ-കസീൻ പ്രോട്ടീന്‍റെ ഘടനയിൽ എ1, എ2Read More →

വന്ദേഭാരത് ചെയർകാർ തീവണ്ടികളുടെ നിർമാണം റെയിൽവേ താത്കാലികമായി നിർത്തുന്നു

ചെന്നൈ: ഇന്ത്യൻ റെയിൽവേ വന്ദേഭാരത് ചെയർകാർ തീവണ്ടികളുടെ നിർമാണം തത്കാലം നിർത്തുന്നു. ഇനി 24 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുള്ള തീവണ്ടികളുടെ നിർമാണത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കും. ദക്ഷിണേന്ത്യയിൽ ഓടുന്ന വന്ദേഭാരത് ചെയർകാർ തീവണ്ടികളിൽ മാത്രമാണ് കൂടുതൽ യാത്രക്കാരുള്ളത്. വടക്കേ ഇന്ത്യയിൽ ഓടുന്ന വന്ദേഭാരത് ചെയർകാർ തീവണ്ടികളിൽ 50-നും 60 ശതമാനത്തിനുമിടയിൽ യാത്രക്കാർ മാത്രമേയുള്ളു. വടക്കേ ഇന്ത്യയിലെ യാത്രക്കാരുടെ ഇടയിൽ തരംഗമാകാൻ വന്ദേഭാരതിന് കഴിഞ്ഞിട്ടില്ല. നിർമാണം പൂർത്തിയായ പത്ത് വന്ദേഭാരത്Read More →

ഇന്ത്യയിൽ ജനസംഖ്യ സെന്‍സസിന് അടുത്ത മാസം തുടക്കമായേക്കും

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെൻസസ് അടുത്തമാസം ആരംഭിച്ചേക്കും. സെൻസസ് പൂർത്തിയാക്കാൻ 18 മാസം വേണ്ടിവരുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 2026 മാർച്ചിൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെൻസസ് നടത്തുന്നതിനുള്ള സമയക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാസ്റ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റ്റേഷൻ മന്ത്രാലയവും തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ ഈ സമയക്രമം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കും. സെൻസസ് വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 2021-ൽRead More →

പ്രീമിയര്‍ എനര്‍ജീസ്‌ ഐപിഒ ഓഗസ്റ്റ്‌ 27 മുതല്‍

മുംബൈ: സോളാര്‍ സെല്‍ ഉല്‍പ്പാദകരായ പ്രീമിയര്‍ എനര്‍ജീസിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 27ന്‌ തുടങ്ങും. ഓഗസ്റ്റ്‌ 29 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 427-450 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില. 33 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. സെപ്‌റ്റംബര്‍ മൂന്നിന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 2830 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. 1291 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയുംRead More →

ബാങ്കുകൾ വായ്പ, നിക്ഷേപ അനുപാതം മെച്ചപ്പെടുത്തണമെന്ന് ആർബിഐ ഗവർണർ

കൊച്ചി: വായ്പ, നിക്ഷേപ അനുപാതത്തിലെ വിടവ് കുറച്ച് വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ ബാങ്കുകൾ നടപടികൾ സ്വീകരിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് ആവശ്യപ്പെട്ടു. ബാങ്കുകളുടെ നിക്ഷേപ സമാഹരണം മന്ദ ഗതിയിൽ നീങ്ങുന്നതിനാൽ ആശങ്കയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതലമുറ നേട്ടങ്ങളെ കുറിച്ച് ഏറെ ആഗ്രഹങ്ങൾ ഉള്ളവർ ആയതിനാൽ ഓഹരി ഉൾപ്പെടെയുള്ള വിപണികളിലേക്ക് ആകർഷിക്കപ്പെടുകയാണ്. നിക്ഷേപകരുടെ മനോഭാവത്തിൽ വരുന്ന മാറ്റങ്ങൾ കരുതലോടെ മനസിലാക്കാൻ ബാങ്കുകൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടപ്പു വർഷംRead More →