നാളികേരോൽപന്നങ്ങൾക്ക് കാലിടറുന്നു
അയൽ സംസ്ഥാനങ്ങളിൽ പച്ചത്തേങ്ങ ലഭ്യത ഉയർന്നതും വെളിച്ചെണ്ണക്ക് പ്രാദേശിക ആവശ്യം കുറഞ്ഞതും നാളികേര മേഖലയിൽ ആശങ്കയുണ്ടാക്കുന്നു. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി വീണ്ടും ഉയർന്നതും അതിന് കാരണമാണ്. സംസ്ഥാനത്ത് കൊപ്രക്ക് 10,000 രൂപയുടെ നിർണായക താങ്ങ് കഴിഞ്ഞാഴ്ച നഷ്‌ടപ്പെട്ടത് കർഷരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവ് വിപണിക്ക് കൂടുതൽ മികവ് സമ്മാനിക്കുമെന്ന നിഗമനത്തിൽ ഉയർന്ന അളവിൽ കൊപ്ര ശേഖരിച്ചിട്ടുള്ള ഗ്രാമീണ മേഖല അൽപം പിരിമുറുക്കത്തിലാണ്. ഈ വർഷം താങ്ങുവിലക്ക് കൊപ്രRead More →

