ചലനമുണ്ടാക്കാതെ റബർ കയറ്റുമതി ഇന്സെന്റിവ്
കോട്ടയം: രാജ്യാന്തര വിലയിലുണ്ടായ വർധന മുതലെടുക്കാൻ ലക്ഷ്യമിട്ട് റബർ ബോർഡ് പ്രഖ്യാപിച്ച റബർ കയറ്റുമതി ഇന്സെന്റിവ് പദ്ധതി പാളി. ഷീറ്റ് റബർ കയറ്റുമതി ചെയ്യുന്നതിന് കിലോഗ്രാമിന് അഞ്ച് രൂപ ഇന്സെന്റിവ് നൽകുമെന്നായിരുന്നു ബോർഡ് പ്രഖ്യാപനം. എന്നാൽ, കയറ്റുമതിയിൽ കാര്യമായ വർധനവുണ്ടായില്ല. 2023-24ൽ 4,200 മെട്രിക് ടൺ റബറാണ് കയറ്റുമതി ചെയ്തത്. ഇതിനുതൊട്ടുമുമ്പ് 3900 മെട്രിക് ടണ്ണും. ഏപ്രിലിലും നാമമാത്രമാണ് കയറ്റുമതി. ഷീറ്റ് റബറിന്റെ അന്താരാഷ്ട്രവില ജനുവരിയിൽ ആഭ്യന്തരവിലയെ മറികടന്നിരുന്നു.Read More →



