EX30 വോൾവോ ബഹ്റൈനിൽ പുറത്തിറക്കി
മനാമ: മാർക്കിന്റെ ആദ്യ ചെറിയ പ്രീമിയം എസ്.യു.വിയും ഇലക്ട്രിക് ലൈനപ്പിലെ ഏറ്റവും പുതിയ മോഡലുമായ EX30 വോൾവോ, ബഹ്റൈനിലെ വിതരണക്കാരായ മോട്ടോർസിറ്റി പുറത്തിറക്കി. ബഹ്റൈൻ ഇൻഷുറൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗൾഫ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ലോഞ്ച് നടന്നത്. വോൾവോ റീജനൽ ബിസിനസ് മാനേജർ – മിഡിൽ ഈസ്റ്റ്, ജോൺ ഡഗ്ഗൻ, ഇബ്രാഹിം കെ. കാനൂ (ഇ.കെ.കെ) ഡയറക്ടർമാർമാരായ വലീദ് ഇബ്രാഹിം കാനൂ, ഖാലിദ് കാനൂ, ഇസ കാനൂ എന്നിവർ പങ്കെടുത്തു.Read More →



