കേരളം- ഗൾഫ് യാത്രാ കപ്പൽ പദ്ധതിയ്ക്ക് താൽപര്യമറിയിച്ച് 4 കമ്പനികൾ

തൃശൂർ: പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് യാത്രാ കപ്പൽ സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചു 4 കമ്പനികൾ. കേരളത്തിലെ തുറമുഖങ്ങളിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്കു സർവീസ് നടത്താൻ രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്സി (JM Baxi), സിത (Sita) ട്രാവൽ കോർപറേഷൻ ഇന്ത്യ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കമ്പനി ഇന്റർസൈറ്റ് (Intersight) ടൂർസ് ആൻഡ് ട്രാവൽസ്, തിരുവനന്തപുരത്തുള്ള ഗാങ്‌വെ (Gangway) ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്Read More →

ഇലക്ട്രിക് ബസുകളിൽ ബാറ്ററിസ്വാപ്പിങ്ങ് സംവിധാനം അവതരിപ്പിച്ചേക്കും

രാജ്യത്ത് വൈദ്യുത ബസുകളില് ബാറ്ററി മാറ്റി ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉടനുണ്ടാകും. വൈദ്യുത ബസുകള് റീച്ചാര്ജ് ചെയ്യാനുള്ള സമയനഷ്ടം ഒഴിവാക്കി സ്റ്റേഷനുകളില്നിന്ന് വേഗത്തില് ബാറ്ററി മാറ്റി യാത്ര തുടരാനായാല് സേവനം കൂടുതല് കാര്യക്ഷമവും ലാഭകരവുമാക്കാനാകുമെന്നാണ് പ്രതീക്ഷ. വിവിധ കമ്പനികള് വിവിധ വലുപ്പത്തിലും ശേഷിയിലുമുള്ള ബാറ്ററികളാണ് വാഹനങ്ങളിലുപയോഗിക്കുന്നത്. ഇത് ബാറ്ററി മാറ്റി ഉപയോഗിക്കുന്നത് നടപ്പാക്കുന്നതിനു വെല്ലുവിളിയാണ്. ഈ പ്രശ്നം പരിഹരിക്കാന് ബാറ്ററിയുടെ വലുപ്പം, ഭാരം, ശേഷി തുടങ്ങിയ കാര്യങ്ങള് ഏകീകരിക്കേണ്ടതുണ്ട്. പ്ലഗ്Read More →

വയനാട് മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു

ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടുപേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ചികിത്സ ഉറപ്പാക്കി. മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടുപേരെയാണ് കാത്ത് ലാബില്‍ ആന്‍ജിയോഗ്രാമിന് വിധേയരാക്കിയത്. അടുത്ത ഘട്ടത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാത്ത് ലാബില്‍ എക്കോ പരിശോധനകള്‍ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളില്‍Read More →

കോഴിക്കോട്: സർവകാല റെക്കോർഡിലേക്ക് കുതിച്ചുയർന്ന ശേഷം അഞ്ച് ദിവസമായി കുറഞ്ഞു​കൊണ്ടിരുന്ന സ്വർണ വില ഇന്ന് അൽപം കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് വീണ്ടും 49000 കടന്നു. ഗ്രാമിന് 6135ഉം പവന് 49080 ​രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6115 രൂപയുമായിരുന്നു. തിങ്കളാഴ്ച 49,000 ആയിരുന്നു പവൻRead More →

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6115 ആയി. ഇന്നലെ 49,000 ആയിരുന്നു പവൻ വില. മാർച്ച് മാസം സ്വർണവിലയിൽ വലിയ വർധനവാണുണ്ടായത്. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു പവൻ വില. 20 ദിവസം കൊണ്ട് 3120 രൂപ വർധിച്ചു. മാർച്ച് 21ലെ 49,440 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന വില. Read More →