ഇന്ത്യന്‍ വാഹന വിപണിയിൽ കഴിഞ്ഞ മാസം എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന

ബെംഗളൂരു: രാജ്യത്ത് ഫെബ്രുവരി മാസം വിറ്റഴിച്ചത് മൊത്തം 3.73 ലക്ഷം വാഹനങ്ങൾ. ഇത് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ്. മുന്‍വര്‍ഷത്തെ വില്‍പ്പനയെ അപേക്ഷിച്ച് 11 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷം ഫെബ്രുവരിയില്‍ 3.35 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ 3.94 ലക്ഷം വാഹനങ്ങള്‍ വിറ്റിരുന്നു. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്.യു.വി) വില്‍പ്പനയിലെ വര്‍ധനയും മെച്ചപ്പെട്ട വിതരണ സാഹചര്യവുമാണ് നിലവിലെ വില്‍പ്പന വളര്‍ച്ചയുടെ പ്രധാന കാരണം. ഫെബ്രുവരിയില്‍ മാത്രം വില്‍പ്പനയില്‍Read More →

ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ന്യൂഡൽഹി: ഫെബ്രുവരിയില്‍ രാജ്യത്ത് പിരിച്ചെടുത്ത മൊത്തം ജി.എസ്.ടി 1.68 ലക്ഷം കോടി രൂപ. 2023 ഫെബ്രുവരിയിലെ 1.49 ലക്ഷം കോടി രൂപയേക്കാള്‍ 12.5 ശതമാനം അധികം. ഇക്കഴിഞ്ഞ ജനുവരിയിലെ 1.72 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഫെബ്രുവരിയിലെ സമാഹരണത്തില്‍ 2.2 ശതമാനം കുറവുണ്ട്. ഇതുപക്ഷേ, ഫെബ്രുവരിയില്‍ 29 ദിവസം മാത്രം ഉണ്ടായിരുന്നതുകൊണ്ട് വന്ന കുറവായാണ് കണക്കാക്കുന്നത്. കഴിഞ്ഞമാസം പിരിച്ചെടുത്ത മൊത്തം ജി.എസ്.ടിയില്‍ 31,785 കോടി രൂപ കേന്ദ്ര ജി.എസ്.ടിയാണ് (CGST).Read More →

കൊക്കോക്ക്‌ ചരിത്ര നേട്ടം; റബർ ക്ഷാമം രൂക്ഷം

മധ്യകേരളത്തിൽ കൊക്കോ വില കിലോ 425 രൂപയിൽ നിന്നും 500 രൂപയായി ഉയർന്ന്‌ വിപണനം നടന്നു. പച്ച കൊക്കോ 195 രൂപയായും കയറി. വിപണിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വില നേട്ടമാക്കാൻ ഉൽപാദകർ കൈവശമുള്ള കൊക്കോ വിറ്റുമാറാൻ വാരാവസാനം ഉത്സാഹിച്ചു. വൻകിട ചെറുകിട ചോക്‍ലറ്റ്‌ നിർമാതാക്കളും ബേക്കറി വിതരണക്കാരും ചരക്ക്‌ ശേഖരിക്കാൻ രംഗത്തുണ്ട്‌. ബഹുരാഷ്‌ട്ര ചോക്‍ലറ്റ്‌ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡിൽ റെക്കോഡ്‌ വിലയിലാണ് ആഗോള വിപണിയിലെ ഇടപാടുകൾ. ജനുവരി ആദ്യംRead More →

ഗിഫ്റ്റ് സിറ്റി പദ്ധതി സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കും

കൊച്ചി: കേരളത്തിലെ വ്യവസായ വളർച്ചയ്ക്ക് ഊർജം നൽകുമെന്നു കരുതുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ജൂണോടെ ഊർജിതമാകും. സ്ഥല വിലയായ 850 കോടി രൂപ ജൂലൈയോടെ വിതരണം ചെയ്യുമെന്നാണു പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വൈകാതെ പ്രാബല്യത്തിൽ വരുമെന്നതിനാൽ ഉടൻ നടപടികൾക്കു സാധ്യതയില്ല. കിഫ്ബി മുഖേന പണം നൽകുമെന്നു പ്രഖ്യാപിച്ചിട്ടു മാസങ്ങളായെങ്കിലും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണു നടപടികൾRead More →

കേരളത്തിന്റെ ‘ശബരി കെ റൈസ്’ ഉടൻ

തിരുവനന്തപുരം: ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടൻ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുന്നു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വാങ്ങാം. ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു.കേന്ദ്ര സർക്കാർ റേഷൻ കടകളിലൂടെ കൊടുക്കുന്ന അരിയാണ് 29 രൂപ നിരക്കിൽ ഭാരത് അരി ആയി നൽകുന്നത് എന്ന്Read More →