റബർ വിപണിയിൽ മുന്നേറ്റം, കുരുമുളകിന് തളർച്ച
വിപണികളിൽ റബർഷീറ്റ് ലഭ്യത ചുരുങ്ങിയതുകണ്ട് ടയർ നിർമാതാക്കൾ മലബാർ മേഖലയിലും കൊച്ചി, കോട്ടയം വിപണികളിലും പിടിമുറുക്കി. രാജ്യാന്തര റബർവില ഈ വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലേക്ക് ചുവടുവെച്ചതാണ് തിരക്കിട്ട് റബർ ശേഖരിക്കാൻ വ്യവസായികളെ പ്രേരിപ്പിക്കുന്നത്. കാത്തിരുന്നാൽ ഇനിയും ഉയരുമോയെന്ന ആശങ്കയിലാണവർ. കാലാവസ്ഥ വ്യതിയാനത്തിൽ ഉയർന്ന പകൽച്ചൂടിൽ പല ഭാഗങ്ങളിലും റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങിയത് കർഷകരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ഉൽപാദകർ ചരക്കുവിപണിയിൽ ഇറക്കാതെ കരുതൽ ശേഖരത്തിലേക്ക് നീക്കിയത് ടയർRead More →



