120 കോടി പ്രവർത്തനമൂലധനം സമാഹരിച്ച് സിംഗപ്പൂർ കമ്പനിയായ ബിലീവ്; ഇന്ത്യയിലുൾപ്പെടെ 9 രാജ്യങ്ങളിൽ ബിസിനസ് വികസിപ്പിക്കും
ബെംഗളൂരു: ഫണ്ടിങ് റൗണ്ടിലൂടെ 120 കോടി രൂപ സമാഹരിച്ചതായി സിംഗപ്പൂരിൽ നിന്നുള്ള എഫ്.എം.സി.ജി കമ്പനിയായ ബിലീവ് പ്രൈവറ്റ് ലിമിറ്റഡ് (Believe Pte Ltd). നിലവിലെ നിക്ഷേപകരായ വെന്ററി പാർട്ണർസ്, 360 വൺ, ആക്സൽ, ജംഗിൾ വെഞ്ചേഴ്‌സ്, അൽറ്റീരിയ ക്യാപിറ്റൽ, ജെനെസിസ് ആൾട്ടർനേറ്റീവ് വെഞ്ചേഴ്‌സ് എന്നീ കമ്പനികൾ തന്നെയാണ് ഫണ്ടിങ്ങിന് പിന്തുണ നൽകിയിട്ടുള്ളത്. നിലവിൽ ഒമ്പത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് “ലഫ്സ്”, “സെയ്‌ൻ ആൻഡ് മൈസ” എന്നിങ്ങനെ രണ്ട് ബ്രാൻഡുകളാണുള്ളത്. ആൽക്കഹോൾRead More →





