പരിമിതികൾമറന്ന് കളിയും ചിരിയുമായി അവർ അമൃതയിൽ ഒത്തുകൂടി
കൊച്ചി: ചുറ്റുമുള്ളവരിൽ സന്തോഷം നിറച്ച് ഡൗൺസിൻഡ്രോം ബാധിതരായ കുരുന്നുകളും അവരുടെ കുടുംബാംഗങ്ങളും കൊച്ചി അമൃത ആശുപത്രിയിൽ ഒത്തുകൂടി. അമൃതാങ്കണം എന്ന പേരിൽ ഒരുക്കിയ പരിപാടിയിൽ ഡൗൺസിൻഡ്രോം ബാധിതരായ കുട്ടികൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയും വിഗദ്ധർ ക്ലാസെടുത്തു. സിനിമാതാരം സണ്ണി വെയ്ൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്വയം ചിന്തിക്കാൻ കുട്ടികൾക്ക് കഴിവുണ്ടെന്നും അതിന് പ്രാപ്തരാക്കാനുള്ള പിന്തുണ മാതാപിതാക്കൾ നൽകണമെന്നും സണ്ണിവെയ്ൻ പറഞ്ഞു. സിനിമാതാരങ്ങളായ ലക്ഷ്മിപ്രിയയും മനുരാജും ചടങ്ങിൽ പങ്കെടുത്തു. കേരളRead More →




